കാശ്മീർ ഡയറീസ് (Travelogue) Chap.10 "എമർജൻസി ..എമർജൻസി..! "
10 ഡിന്നർ ടൈം എട്ടു മണി ആയതിനാൽ റൂമിലെത്തി കുളിച്ചു ഫ്രഷായി ഫോണിൽ അന്നത്തെ ഫോട്ടോസ് ഒക്കെ നോക്കി കിടക്കുകയായിരുന്നു ഞാൻ . ഞങ്ങളുടെ കൂടെയുള്ള ആൺകുട്ടികൾ 3 പേര് ഒരു റൂമിലും പെൺകുട്ടികൾ 2 പേര് മറ്റൊരു റൂമിലുമാണ്. എന്റെ മക്കൾ 2 പേരും ഹോട്ടലിലെത്തിയാൽ പലപ്പോഴും ഇതിലേതെങ്കിലും ഒരു മുറിയിലാണുണ്ടാവുക. ഞങ്ങളുടെ കർക്കശതയിൽ നിന്ന് രക്ഷപ്പെടാനും അവർക്കിഷ്ടമുള്ള കാർട്ടൂൺ ചാനലുകൾ കാണാനും ഒക്കെയാണ് ഈ രക്ഷപ്പെടൽ. അന്നും ഇത് പോലെ മക്കൾ 2 പേരും ഇതിലേതോ ഒരു റൂമിലാണുള്ളത്. പെട്ടെന്ന് മൂത്ത മകൻ അബ്ദുൽ ഓടി വന്നു "എമർജൻസി ..എമർജൻസി" എന്ന് പറഞ്ഞു. അവരുടെ കളിയുടെ ഭാഗമായുള്ള എന്തോ തമാശ ആയിരിക്കുമെന്ന് കരുതി ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും ടിയാന്റെ മുഖഭാവത്തിലെ ഗൗരവം കണ്ടു ഞങ്ങൾ രണ്ടു പേരും പുറത്തേക്കു ഓടി അബ്ദുൽ ചൂണ്ടി കാണിച്ച റൂമിലേക്കോടി. ഞങ്ങൾ അവിടെത്തുമ്പോൾ ഇളയ മകൻ നിലത്തു കിടന്നു അലറിക്കരയുന്നു. ഫാസിനും യുസുഫും സാമിറും എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചു നിൽക്കുന്നു. അവർ പെട്ടെന്നു തന്നെ കാര്യങ്ങൾ വ്യക്തമാക്കി. എന്റെ മക്കൾ 2 പേരും അവിടുള്ള സോഫയിൽ നിന്ന് ബെഡിലേക്കു...