ഉത്തരമില്ലാത്ത ചോദ്യങ്ങൾ..!
പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു ചിരപരിചിതനെ പോലെ അയാൾ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിലൂടെയല്ലാതെ മുകളിലേക്കുള്ള ഏണിയിൽ കയറി. പുറത്തെ വഴികളും സൗകര്യങ്ങളും ഏറെ മെച്ചപ്പെടുത്തിയെങ്കിലും കെട്ടിടത്തിന് വലിയ മാറ്റങ്ങളില്ല. വൈകുന്നേര സമയമായതിനാൽ ഹോസ്റ്റൽ വിജനമായിരുന്നു. കുട്ടികളെല്ലാം ഗ്രൗണ്ടിലായിരിക്കണം. തന്റെ പഴയ മുറിയായ 213 ലക്‌ഷ്യം വെച്ചയാൾ നടന്നു. മുറി പൂട്ടിയിരുന്നു. നേരെ എതിർവശത്തെ മുറി തുറന്നു കിടന്നതു കണ്ട അയാൾ , ആ മുറിയിൽ കയറി , തന്റെ വസ്ത്രങ്ങൾ മാറ്റി. അവിടെ കിടന്നിരുന്ന ഒരു ലുങ്കി എടുത്തു ഉടുത്തു. ആ ലുങ്കി മാത്രം ഉടുത്തു കൊണ്ടയാൾ മൂന്നാം നിലക്ക് മുകളിലുള്ള റൂഫ് ടോപിലേക്കു പോയി. ക്യാമ്പസ് മുഴുവൻ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ ആ ടെറസ്സിൽ മാനം നോക്കി കിടന്നു. തനിക്കു ഏറെ പരിചിതരായ മാനവും കാറ്റും മരങ്ങളും ഒന്നും മാറിയിട്ടില്ല . കാറ്റിന്റെ തഴുകലിൽ അയാൾക്ക് ഉറങ്ങി പോവാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാം മറന്നു ഒരു മണിക്കൂർ ഉറങ്ങിയ അയാൾ , ഒരു ആയുസ്സു മുഴുവൻ ഉറങ്ങിയ ആലസ്യത്തോടെ കണ്ണ് തുറന്നു. അഴിഞ്ഞു പോയ തന്റെ ലുങ്കി എടുത്തു കൊണ്ടയാൾ എഴുന്നേറ്റു നിന്നു ഗ്രൗണ്...