വിസ്മൃതി
:നീ അവളെ മറന്നില്ലേ , ഇത്രയും കാലമായിട്ടും?
: അവളെയൊക്കെ എന്നേ മറന്നു..!
: ഉറപ്പാണോ?
: അതെ..
: എന്താ ഇത്ര ഉറപ്പു?
: മറന്നെന്നു ഉറപ്പുവരുത്താൻ ഇടയ്ക്കു ഓർത്തു നോക്കാറുണ്ട്..
: നീ ആരെയാണ് ഈ പറ്റിക്കുന്നത്? എന്നെയോ അല്ല നിന്റെ മനസ്സാക്ഷിയെയോ ?
: എന്റെ മനസ്സിനെ ഞാൻ പറ്റിക്കും , എന്റെ മനസ്സ് എന്നെയും..
: നീ ഇത് കുളമാക്കുമോ?
: ഇല്ല, പേടിക്കണ്ട... നടുക്കടലിലാണുള്ളത് .
:(മൗനം)
:(ഒരു ദീർഘനിശ്വാസം .. പറയാൻ ബാക്കി വെച്ചതെല്ലാം അതിലുണ്ടായിരുന്നു.....)
-ശുഭം, ശോകം
Hiskaf
Comments
Post a Comment