Posts

വിഷുവം

Image
"കാലം ഇനിയും ഉരുളും, വിഷു വരും, വര്ഷം വരും പിന്നെ, ഓരോരോ തളിരിനും പൂ വരും ,കായ്‌ വരും അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം...? "         എൻ.എൻ. കക്കാട് 28സംവത്സരങ്ങൾക്കു മുൻപ് കുറിച്ച ഈ വരികൾ മലയാളികൾ നെഞ്ചിൽ ഏറ്റി. എന്നാൽ, ഇന്ന് രണ്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു പുനർവിചിന്തനം നടത്തി നമ്മിലേക്ക്‌ തന്നെ ഒന്ന് നോക്കിയാൽ ഈ നെഞ്ചിൽ ഏറ്റിയ വരികൾ ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. വിഷുവിനെയും വർഷത്തെയും കാത്തിരുന്ന മലയാളികൾ ഓർമ്മകളിൽ മാത്രം ഒതുങ്ങുകയാണ്. നമ്മുടെ അഹങ്കാരവും അഭിമാനവുമായ ആഘോഷങ്ങളും സംസ്കാരവും നമുക്കിന്നൊരു ഏച്ചുകെട്ടൽ ആണ് .ആ ആഘോഷങ്ങളുടെ പേരിൽ ജോലി ചെയ്യാതെ അലസനായിരിക്കാമെന്ന ദുര മാത്രമേ നമുക്ക് ആത്മസായൂജ്യം തരുന്നുള്ളൂ.. നമ്മുടെ മനസ്സിനെയും ജീവിതശൈലികളെയും അരോചകവിമുക്തമാക്കിയിരുന്ന ഋതഭേദങ്ങൾ ആകുന്ന  അനുഗ്രഹങ്ങൾ നമ്മുടെ കണ്ണിനും മനസ്സിനും ഒരു ശാപമായി കാണപ്പെടുന്നു. ഒരു കാലത്ത് നല്ല മഴ,നല്ല വേനൽ, നല്ല ഗ്രീഷ്മം എന്നു പറഞ്ഞു ശീലിച്ച നാം ഇന്ന് ഇതിനെയെല്ലാം ഒടുക്കത്തതും പണ്ടാരമടങ്ങിയതുമാക്കി മാറ്റിയിരിക്കുന്നു.     ...

ഒരു കലാകാരൻ .......!

കല ഏതുമാകട്ടെ.... എഴുത്തോ ,സിനിമയോ ,നാടകമോ ,കഥാരചനയോ ,,എന്തുമാകട്ടെ..... അതിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം കലകളിൽ കലാകാരന് ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. യഥാർത്ഥത്തിൽ ഒരു കലാകാരന് മാത്രമേ തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താനും സായൂജ്യമടക്കാനും കഴിയുന്നുള്ളൂ... എല്ലാ മനുഷ്യാത്മാക്കളിലും വ്യത്യസ്തവും വിചിത്രവുമായ ഒരുപാട് ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ആശയാണ് നിരാശയുടെ ഉത്ഭവകാരണമെന്നും അതിനാൽ ആശ കൈവെടിയനമെന്നും ഭഗവാൻ ബുദ്ധൻ മനുഷ്യകുലത്തോട്‌ ആഹ്വാനം ചെയ്തെങ്കിലും മനുഷ്യകുലം അത് ചെവികൊണ്ടില്ലെന്നു തന്നെ അനുമാനിക്കാം... അപ്പോൾ, എല്ലാ മനുഷ്യജീവിയിലും അന്തർലീനമായിരിക്കുന്ന  ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപെടുമ്പോൾ ആണ് മനസ്സ് സായൂജ്യമടയുന്നത്. എന്നാൽ ,എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരികപ്പെടുക എന്നത് ഒരു അത്ഭുതലോകത്തിലോ ഒരു സങ്കല്പലോകത്തിലോ മാത്രമേ സാധ്യമാവുകയുള്ളൂ.....                                അമ്മയുടെ ഒക്കത്തിരുന്നു അനിഷ്ടത്തോടെ ചോറുരുളകൾ വിഴുങ്ങുന്ന കുഞ്ഞിന്ടെ ആഗ്രഹം അമ്പിളിയെ കൈപ്പി...

കിട്ടാത്തതു കൊണ്ട് നന്നായി പുളിക്കുന്നുണ്ട് ..

അവസാനത്തെ ബ്ലോഗ്‌ രചിച്ചത് 2011 ഏപ്രില്‍ 6 നാണു . അപ്പോള്‍ ഏതാണ്ട് 2 വര്‍ഷം എനിക്ക് ഒന്നും എഴുതണം എന്ന് തോന്നിയില്ല . നല്ലത് .. വളരെ നല്ലത് ... അത് എന്തെ നല്ലത് എന്ന് ചോദിച്ചാല്‍; ഉത്തരം വളരെ ലളിതമാണ് . കാരണം എഴുത്ത് എന്റെ പരാജയമാണ് . 2 വിധത്തിലുള്ള പരാജയം . ഒന്ന് എന്‍റെ മനസ്സ് വല്ലാതെ വേദനിക്കുന്നു എന്നത് ,2 ആ വേദന പങ്കു വെക്കാന്‍ പ്രാപ്തരായ എന്‍റെ  പ്രിയ സുഹൃത്തുക്കളുമായി ആരോഗ്യകരമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന എന്റെ വേദന കലര്‍ന്ന പരാജയം.         എഴുതുമ്പോള്‍ എന്‍റെ വേദനകള്‍ ഇല്ലാതാകുന്നില്ലയിരിക്കാം , പക്ഷെ; ഞാന്‍ ആ വേദനകളെ മറക്കുന്നു ... താല്‍കാലികമായെങ്കിലും ......  എന്‍റെ ഭാര്യയാകാന്‍  തയ്യാറാകുന്ന ഒരു നല്ല സുഹൃത്തിനായുള്ള അന്വേഷണം ഫലപ്രാപ്തിയിലെത്തിലെന്ന വിശ്വാസം മരിക്കാത്തിടത്തോളം കാലം; വിവാഹം എന്നാ സാമൂഹ്യസംവിധനത്തിനു കീഴ്പെടില്ലെന്ന എന്‍റെ തീരുമാനത്തില്‍ ഞാന്‍ ചാരിധാര്‍ത്ഥ്യം അനുഭവിക്കുന്നു . എന്‍റെ ചിന്തകളും സങ്കല്‍പ്പങ്ങളും തെറ്റോ അപ്രായോഗികാമോ ആയികൊള്ളട്ടെ, പക്ഷെ, അത് എന്‍റെ ഇന്നിന്‍റെ ശരിയാണ് .  ...

ലോകാസമസ്താസുഖിനോഭവന്തു

ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസങ്ങളും ഒരു പോലെ...  ഋതുഭേദങ്ങള്‍  യഥാസമയം നടന്നുകൊണ്ടിരിക്കുന്നു.. പത്രതാളുകളില്‍ ഒരു വാരത്തിനപ്പുറം കച്ചവടസാധ്യതയില്ലാത്ത  ഭൂകമ്പങ്ങളും സുനാമികളും മാവേലിമന്നനെപ്പോലെ വിരുന്നെത്തുന്നു... "മാറ്റമില്ലാത്തത് മാറ്റം മാത്രം... " ചില മാറ്റങ്ങള്‍ നമ്മെ സന്തുഷ്ടരും ഉന്മാധചിത്തരും ആക്കുമ്പോള്‍ മറ്റു ചില മാറ്റങ്ങള്‍ നമ്മെ നോവിക്കുകയും ജീവിതത്തോട് അരോജകത തോന്നുന്നവരുമാക്കുന്നു...                     മനുഷ്യമനസ്സുകളെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്... ഒരു നബിവചനം ശ്രദ്ധിക്കൂ.."നിങ്ങളുടെ ശരീരത്തില്‍ ഒരു ഭാഗം  നന്നായാല്‍ എല്ലാം നന്നായി; അത് മോശമായാല്‍ എല്ലാം മോശമായി ; അതാണ്‌ അത്രേ ഹൃദയം ".എത്ര ശരിയാണ് ആ  വചനങ്ങള്‍?? ..ഏതു വായനക്കാരനും  എഴുത്തുകാരനെക്കുറിച്ചു ഓര്‍ത്തു പുച്ച്ചത്തോടെ ഒന്നു മന്ദഹസിക്കുന്ന അനേകായിരം കൃതികളില്‍ ഒന്നാണിതെന്ന ഉത്തമബോധ്യം എനിക്കുള്ളത് കൊണ്ട് തന്നെ ഇവിടെ...

അന്തരാളം

ഞാന്‍ എന്നെ നോക്കി... അപ്പോള്‍ ഞാന്‍ നിന്നെ കണ്ടു, പിന്നെ,ഞാന്‍ നിന്നെ നോക്കി..അപ്പോള്‍ ഞാന്‍ എന്നെ കണ്ടു... പിന്നെ ഞാന്‍ നമ്മളെ കാണാന്‍ വേണ്ടി ഒരു പ്രതിബിംബ ഫലകത്തിലേക്ക് നോക്കി... പക്ഷെ... അവിടെ ശൂന്യം... നമ്മള്‍ നമ്മളല്ലാതായിരിക്കുന്നു...  ... അല്ല.... നമ്മള്‍ ഒന്നുമല്ലാതായിരിക്കുന്നു....  ഇപ്പോള്‍ നാം ഈ ലോകത്ത് ജീവിക്കുവാനും പൊരുതവാനും അര്‍ഹത നേടിയിരിക്കുന്നു... ഇനി നമുക്ക് ഭയപ്പെടേണ്ട...  നമ്മള്‍ സ്വാര്തരാണ്.... സന്തോഷിപ്പിന്‍ ... ആഹ്ലാദിപ്പിന്‍....   നമ്മിലെ നമ്മെ ഇല്ലതാക്കിയത്തില്‍ അഹങ്കരിപ്പിന്‍...  "സംഭവാമി യുഗേ.. യുഗേ....  തഥാസ്തു.."

My seminar paper

The application of hybrid artificial intelligence techniques in the optimisation of crude palm oil production   The production of crude palm oil and palm kernel are greatly influenced by factors such as deterioration of the raw material, processing inefficiency as well as environmental condition. An optimisation model for the palm oil production is therefore critical in ensuring maximum revenue in production whilst minimising palm oil and palm kernel losses and production cost. The proposed optimisation model is an integration between fuzzy expert system and multi objective programming model. Four fuzzy expert models were developed for each processing station with the aim of achieving four objectives, ie. to maximise revenue, minimise total production costs as well as minimise the total amount of palm oil and palm kernel losses. Two heuristic optimisation methods, ie. Genetic Algorithm (GA) and Direct Random Search are applied to solve this problem. The model is able to optimis...

ayodhya verdict

I am a muslim He is a Hindu I have a Tradition He has too. to live ,to follow As Eshwar or Allah lead me to live the way The way of Love,Peace, and Friendship... ABOVE THE ALL WE KNOW WE ARE INDIANs Proudly the Indian A lovely Tradition,A lovely sanskrit Hold us together. Can u defeat us..can u break this knot. Oh my dear Brothers and Sisters.....Pass this to all who love peace n love.. Vandhe matharam