കിട്ടാത്തതു കൊണ്ട് നന്നായി പുളിക്കുന്നുണ്ട് ..

അവസാനത്തെ ബ്ലോഗ്‌ രചിച്ചത് 2011 ഏപ്രില്‍ 6 നാണു . അപ്പോള്‍ ഏതാണ്ട് 2 വര്‍ഷം എനിക്ക് ഒന്നും എഴുതണം എന്ന് തോന്നിയില്ല . നല്ലത് .. വളരെ നല്ലത് ... അത് എന്തെ നല്ലത് എന്ന് ചോദിച്ചാല്‍; ഉത്തരം വളരെ ലളിതമാണ് . കാരണം എഴുത്ത് എന്റെ പരാജയമാണ് . 2 വിധത്തിലുള്ള പരാജയം . ഒന്ന് എന്‍റെ മനസ്സ് വല്ലാതെ വേദനിക്കുന്നു എന്നത് ,2 ആ വേദന പങ്കു വെക്കാന്‍ പ്രാപ്തരായ എന്‍റെ  പ്രിയ സുഹൃത്തുക്കളുമായി ആരോഗ്യകരമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന എന്റെ വേദന കലര്‍ന്ന പരാജയം. 

       എഴുതുമ്പോള്‍ എന്‍റെ വേദനകള്‍ ഇല്ലാതാകുന്നില്ലയിരിക്കാം , പക്ഷെ; ഞാന്‍ ആ വേദനകളെ മറക്കുന്നു ... താല്‍കാലികമായെങ്കിലും ......  എന്‍റെ ഭാര്യയാകാന്‍  തയ്യാറാകുന്ന ഒരു നല്ല സുഹൃത്തിനായുള്ള അന്വേഷണം ഫലപ്രാപ്തിയിലെത്തിലെന്ന വിശ്വാസം മരിക്കാത്തിടത്തോളം കാലം; വിവാഹം എന്നാ സാമൂഹ്യസംവിധനത്തിനു കീഴ്പെടില്ലെന്ന എന്‍റെ തീരുമാനത്തില്‍ ഞാന്‍ ചാരിധാര്‍ത്ഥ്യം അനുഭവിക്കുന്നു . എന്‍റെ ചിന്തകളും സങ്കല്‍പ്പങ്ങളും തെറ്റോ അപ്രായോഗികാമോ ആയികൊള്ളട്ടെ, പക്ഷെ, അത് എന്‍റെ ഇന്നിന്‍റെ ശരിയാണ് . 


      എന്‍റെ  പ്രിയപത്നിയുടെ മടിയില്‍ തല വെച്ച് ഞാന്‍ എന്‍റെ കാമുകിയെ  വല്ലാതെ സ്നേഹിച്ചിരുന്നുവെന്നും, അവളുടെ നഷ്ടം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു  എന്നും പറയുമ്പോള്‍ സ്ത്രീസഹജമായ പ്രതികരണങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു മറുപടിയിലൂടെ എന്‍റെ മനസ്സിനെ സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാര്യയെ ഞാന്‍ പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണെന്ന് പറയപ്പെടുന്നു . 
അത്തരം അപ്രയോഗികതകളില്‍ ഞെരിഞ്ഞമരുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് 2 സംവത്സരങ്ങളിലെ സുഗമുള്ള ഓര്‍മകളില്‍ കാലം കഴിച്ചു കൂട്ടുന്നതാണ് . 
     എങ്കിലും പെണ്ണേ പറയട്ടെ ചില കാര്യങ്ങള്‍ ....  നീ എന്നെ വേണ്ട എന്ന് വെച്ച് പോയപ്പോള്‍ എനിക്ക് നിന്നെ നഷ്ടപെട്ടിട്ടില്ല ... നീ ഇന്നും എന്‍റെ മനസ്സിനാല്‍ സ്നേഹിക്കപെടുന്നു ... അപ്പോള്‍ എന്റെ മനസ്സിനു നിന്നെ നഷ്ടപെട്ടിട്ടില്ല ... നിന്നോട് പ്രണയം പങ്കു വെച്ചപ്പോള്‍ നിന്‍റെ  ശരീരത്തേക്കാള്‍ ഞാന്‍ ആഗ്രഹിച്ചത്‌ നിന്‍റെ  മനസ്സിനെയാണ്‌ .... എന്‍റെ മനസ്സ് ഇന്നും നിന്നെ സ്നേഹിക്കുന്നു .... സ്വപ്നം കാണുന്നു ... താലോലിക്കുന്നു ... എനിക്ക് നിന്നെ നഷ്ടപെട്ടിട്ടില്ല ... 

      നഷ്ടം നിനക്കാണ് ... എന്നെ  നിനക്ക് നഷ്ടമായി ... എന്‍റെ സ്നേഹം നിനക്ക് നഷ്ടമായി ... നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ നിനക്ക് നഷ്ടമായി ... നമ്മുടെ കുഞ്ഞുങ്ങളെ നിനക്ക് നഷ്ടമായി ... നിനക്ക് തരാനായി ഞാന്‍ കാത്തു സൂക്ഷിച്ച ഒരായുഷ്കാലത്തെ സ്നേഹവും കരുതലും നിനക്ക് നഷ്ടമായി ...  ഈ നഷ്ടങ്ങളൊന്നും നീ തിരിച്ചറിയാതിരിക്കുന്നത് നിന്‍റെ വിജയമായിരിക്കാം ... പക്ഷെ, ഈ നഷ്ടങ്ങള്‍ എന്നെങ്കിലും നീ തിരിച്ചറിയുകയാണ് എങ്കില്‍ അന്നും നിന്നെ പരാജയം നുകരാന്‍ ഞാന്‍ അനുവദിക്കില്ല . ഈ നഷ്ടങ്ങള്‍ വീണ്ടെടുത്തു തരാന്‍ ഞാന്‍ കാത്തിരിക്കും. "അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതിരുനനാല്‍ ... "





Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്