ഒരു കലാകാരൻ .......!
കല ഏതുമാകട്ടെ.... എഴുത്തോ ,സിനിമയോ ,നാടകമോ ,കഥാരചനയോ ,,എന്തുമാകട്ടെ..... അതിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം കലകളിൽ കലാകാരന് ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. യഥാർത്ഥത്തിൽ ഒരു കലാകാരന് മാത്രമേ തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താനും സായൂജ്യമടക്കാനും കഴിയുന്നുള്ളൂ... എല്ലാ മനുഷ്യാത്മാക്കളിലും വ്യത്യസ്തവും വിചിത്രവുമായ
ഒരുപാട് ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ആശയാണ് നിരാശയുടെ ഉത്ഭവകാരണമെന്നും അതിനാൽ ആശ കൈവെടിയനമെന്നും ഭഗവാൻ ബുദ്ധൻ മനുഷ്യകുലത്തോട് ആഹ്വാനം ചെയ്തെങ്കിലും മനുഷ്യകുലം അത് ചെവികൊണ്ടില്ലെന്നു തന്നെ അനുമാനിക്കാം... അപ്പോൾ, എല്ലാ മനുഷ്യജീവിയിലും അന്തർലീനമായിരിക്കുന്ന ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപെടുമ്പോൾ ആണ് മനസ്സ് സായൂജ്യമടയുന്നത്. എന്നാൽ ,എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരികപ്പെടുക എന്നത് ഒരു അത്ഭുതലോകത്തിലോ ഒരു സങ്കല്പലോകത്തിലോ മാത്രമേ സാധ്യമാവുകയുള്ളൂ.....
അമ്മയുടെ ഒക്കത്തിരുന്നു അനിഷ്ടത്തോടെ ചോറുരുളകൾ വിഴുങ്ങുന്ന കുഞ്ഞിന്ടെ ആഗ്രഹം അമ്പിളിയെ കൈപ്പിടിയിലൊതുക്കാനാണ്. ആശ ജനിക്കാത്ത ആ മനസ്സിൽ ആശ ജനിപ്പിച്ചത് അവന്റെ അമ്മയാണെങ്കിൽ കൂടി.... ഓരോ ഉരുള ചോറിനും അമ്പിളി അമ്മാവനെ വാഗ്ദാനം ചെയ്യുന്ന ആ അമ്മയുടെ വാക്കുകൾ , ആ കുഞ്ഞിൻറെ സങ്കല്പലോകത്തിലെങ്കിലും അവന്റെ ആഗ്രഹങ്ങളെ നിറവേറ്റി കൊടുത്തിട്ടുണ്ടായിരിക്കണം.
എന്നാൽ, വളർന്നു വലുതായി ജീവിതകാണ്‍ഡം ആരംഭിക്കുമ്പോൾ, മനുഷ്യൻ അവന്റെ ആഗ്രഹങ്ങളെ നിഷ്ടൂരം ഇല്ലാതാക്കാൻ പഠിക്കുന്നു. ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യരും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസമല്ല സ്വായത്തമാക്കുന്നത്.. ... .
സ്വന്തം മനസ്സിനോടും മനസ്സാക്ഷിയോടും സംവദിച്ചാൽ ഓരോ മനുഷ്യായുസ്സും തിരിച്ചറിഞ്ഞേക്കാം , അവന്റെ സാക്ഷാത്കരിക്കാത്ത മോഹങ്ങൾ .... അനിഷ്ടമേറിയ പൊ രുത്തപ്പെടലിൻറെ ആഴങ്ങൾ ..... സായൂജ്യമടയാത്ത മനസ്സിന്റെ നീറ്റൽ ....
ഈ നീറ്റലിനു ചികിത്സ തേടുമ്പോൾ ഒരു കലാകാരൻ ജനിക്കുന്നു . തനിക്കു ഈ സമൂഹത്തിൽ പറയാൻ പറ്റാത്തതും ചെയ്യാൻ പറ്റാത്തതും അവന്റെ കലയിലൂടെ പ്രകടപ്പിക്കുന്നു . ചാക്യാരുടെ പരിഹാസം ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ "ഓട്ടൻ തുള്ളൽ " എന്ന പദം പോലും മലയാളഭാഷയിൽ ഉണ്ടാകില്ലായിരുന്നു . അങ്ങനെ, കലാകാരന്റെ മനസ്സിലെ പ്രതികരണങ്ങളും പരിവർത്തനവും രോഷപ്രകടനവും പരിഹാസവും മറ്റെല്ലാ വികാരങ്ങളും അവന്റെ കലയിലൂടെ അവൻ പ്രതിഫലിപ്പിക്കുന്നു .
ഒരു ജന്മം കൊണ്ട് കലാകാരൻ ഒരായിരം ജന്മങ്ങൾ ജീവിച്ചു, ആസ്വദിച്ചു തീർകുന്നു . ആത്മകഥയെന്ന പേരിൽ സുന്ദരസങ്കല്പങ്ങളും അസത്യങ്ങളും പടച്ചു വിടാം ; നോവൽ ,കഥ ,സിനിമ ,തുടങ്ങിയ പേരുകളിൽ സമൂഹത്തോട് പറയാൻ ഭയക്കുന്ന സ്വന്തം ജീവിതവും മോഹങ്ങളും കോറിയിടാം . വിവാദങ്ങൾ ഉണ്ടായാൽ മാപ്പ് പറഞ്ഞോ ധിക്കരിച്ചോ മുന്നോട്ടു പോകാം ...........
" മാറ്റുവിൻ ചട്ടങ്ങളെ സ്വയം, അല്ലെങ്കിൽ-
മാറ്റുമതുകളീ നിങ്ങളെതാൻ "

Comments
Post a Comment