ലോകാസമസ്താസുഖിനോഭവന്തു

ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസങ്ങളും ഒരു പോലെ...  ഋതുഭേദങ്ങള്‍  യഥാസമയം നടന്നുകൊണ്ടിരിക്കുന്നു.. പത്രതാളുകളില്‍ ഒരു വാരത്തിനപ്പുറം കച്ചവടസാധ്യതയില്ലാത്ത  ഭൂകമ്പങ്ങളും സുനാമികളും മാവേലിമന്നനെപ്പോലെ വിരുന്നെത്തുന്നു... "മാറ്റമില്ലാത്തത് മാറ്റം മാത്രം... " ചില മാറ്റങ്ങള്‍ നമ്മെ സന്തുഷ്ടരും ഉന്മാധചിത്തരും ആക്കുമ്പോള്‍ മറ്റു ചില മാറ്റങ്ങള്‍ നമ്മെ നോവിക്കുകയും ജീവിതത്തോട് അരോജകത തോന്നുന്നവരുമാക്കുന്നു... 

                   മനുഷ്യമനസ്സുകളെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്... ഒരു നബിവചനം ശ്രദ്ധിക്കൂ.."നിങ്ങളുടെ ശരീരത്തില്‍ ഒരു ഭാഗം  നന്നായാല്‍ എല്ലാം നന്നായി; അത് മോശമായാല്‍ എല്ലാം മോശമായി ; അതാണ്‌ അത്രേ ഹൃദയം ".എത്ര ശരിയാണ് ആ  വചനങ്ങള്‍?? ..ഏതു വായനക്കാരനും  എഴുത്തുകാരനെക്കുറിച്ചു ഓര്‍ത്തു പുച്ച്ചത്തോടെ ഒന്നു മന്ദഹസിക്കുന്ന അനേകായിരം കൃതികളില്‍ ഒന്നാണിതെന്ന ഉത്തമബോധ്യം എനിക്കുള്ളത് കൊണ്ട് തന്നെ ഇവിടെ കബിര്‍ദാസ്ന്റെ ഒരു ഈരടി കൂടി കോറിയിടുന്നു..
"ലോകത്തിലെ ഏറ്റവും മോശമായവനെ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് അലഞ്ഞു...
പക്ഷെ, എന്നേക്കാള്‍ മോശമായ ഒരുവനെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല .."

        ചില ചിന്തകള്‍ വ്യര്തമാനെന്നു അറിഞ്ഞാലും ,ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളില്‍ ആ ചിന്ത നമുക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയെകും... അത്തരമൊരു വ്യര്തമായ ചിന്തയിതാ... "എല്ലാ ആത്മാവും ശരീരവും നല്ലത്  മാത്രം ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍...!!! ."


                               -----ലോകാസമസ്താസുഖിനോഭവന്തു---------

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്