കൃതഘ്‌നത
പലപ്പോഴും നാമെല്ലാം പറയാറുണ്ട് , 5 വർഷത്തിന് ശേഷം എന്റെ വണ്ടി ആക്സിഡന്റ് ആയി, അല്ലേൽ 3 വർഷമായിട്ടു ഒരു ചെറിയ ആക്സിഡന്റ് പോലും ഉണ്ടായിട്ടില്ല എന്നൊക്കെ ...
എന്നാൽ സത്യത്തിൽ ഓരോ ദിവസവും നമ്മെ കാത്തു ഒരുപാടു ആക്‌സിഡന്റുകൾ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു ... അതൊരു പക്ഷെ നമ്മുടെ കാരണത്താലോ അല്ലെങ്കിൽ റോഡിലെ മറ്റൊരാളുടെ അശ്രദ്ധയാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം ... പക്ഷെ , എല്ലാ ദിവസവും അത്തരം അപകടങ്ങളിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടു പോരുകയായിരുന്നു ... അല്ല ;എന്നോ ചെയ്ത ഒരു നന്മയാലോ അല്ലെങ്കിൽ നമ്മെ വല്ലാതെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയാലോ ഓരോ തവണയും അത്തരം അപകടങ്ങൾ നമ്മിൽ നിന്നും സർവേശ്വരൻ തട്ടി മാറ്റുകയായിരുന്നു ...!!
കാര്യങ്ങളെ നോക്കിക്കാണുമ്പോൾ നമ്മുടെയൊക്കെ ഹൃദയം കുറെയേറെ വിശാലമാക്കേണ്ടിയിരിക്കുന്നു . കൃതഘ്‌നത യിൽ നിന്നും കൃതജ്ഞത യിലേക്ക് ഒരുപാടു സഞ്ചരിക്കേണ്ടിയിരിക്കുന്നു ...! സ്നേഹം ...!
- ഹിസ്‌കാഫ്
Comments
Post a Comment