ഓർമ്മകൾ

 : അസ്സലാമു അലൈകും , ഓർമ്മ ഉണ്ടോ നമ്മളെയൊക്കെ ?

:വഅലൈകുമുസ്സലാം , അതെന്താ മോനെ ഓർമ്മ ഇല്ലാണ്ട്, നിങ്ങളൊക്കെ ഞമ്മളെ കുട്ടികളല്ലേ ? മോൻ എപ്പോ വന്നു? കണ്ടിട്ട് ഒരുപാട് ആയില്ലേ ? ഇപ്പൊ എത്ര കാലം കൂടീട്ടാ നാട്ടിൽ വന്നത് ?

: 4 കൊല്ലമായി. ഇങ്ങള് ആകെ ക്ഷീണിച്ചു . ഇപ്പൊ കാണാൻ ഇങ്ങളെ ഉമ്മാനെ നമ്മൾ ചെറുപ്പത്തിൽ കണ്ട പോലെ തന്നെ ഉണ്ട്....

             അതിനു മറുപടി ഉണ്ടായില്ല. ഒരു ചിരി മാത്രം... ചിരിച്ചു കൊണ്ടിരിക്കെ കരയാൻ തുടങ്ങി, പിന്നെ ആ കരച്ചിലിനിടയിൽ ചിരി വരുത്താനുള്ള വിഫലശ്രമം....!!! പേരക്കുട്ടികൾ ആയിക്കഴിഞ്ഞിട്ടും സ്വന്തം ഉമ്മാനെ കുറിച്ചു ഓർത്തപ്പോൾ അവർ ഒരു കൊച്ചു കുട്ടി ആയി... ഇരുട്ട് നിറഞ്ഞൊരു ആൾക്കൂട്ടത്തിൽ ഉമ്മാന്റെ കൈ നഷ്ടപ്പെട്ടു ഒറ്റപ്പെട്ടുപോയ ഒരു കൊച്ചുകുഞ്ഞ്. എത്ര വലുതായാലും ഉയരങ്ങളിലെത്തിയാലും ഉമ്മാന്റെ ഓർമകൾക്ക് മുന്നിൽ എല്ലാവരും തീരെച്ചെറുതാവും... ഒരു മൺതരിയോളം...!


എല്ലാ പ്രാർത്ഥനകളും ചുണ്ടിൽ നിന്നുരുവിടുന്നതാവില്ല... ചിലതു ഖൽബിൽ നിന്ന് കണ്ണിലൂടെ നീർചാലുകളായി പുറത്തേക്കു വരുന്നവയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സുകൃതമുള്ളവരിൽ പെടട്ടെ നാമെല്ലാം.....!


("അവധിക്കാലത്തിൽ നിന്നും ചീന്തിയെടുത്തത്") - Hiskaf

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്