1 യാത്രകൾ ... നാം എത്ര പദ്ധതിയിട്ടാലും ആഗ്രഹിച്ചാലും , പലപ്പോഴും യാത്രകൾ നമ്മെ തിരഞ്ഞെടുക്കാറാണെന്നു തോന്നിയിട്ടുണ്ട്. എത്തിച്ചേരേണ്ട സ്ഥലവും സമയവുമെല്ലാം ഒരു നിയോഗം പോലെ വന്നു ചേരാറാണ്. ഒരുവേള നാം ആഗ്രഹിച്ച ചില യാത്രകൾ ദശകങ്ങൾക്ക് ശേഷമായിരിക്കും പ്രവർത്തികമാകുക. എന്നാൽ മറ്റു ചിലതു യാതൊരു തയ്യാറെടുപ്പുകൾക്കോ കാത്തിരിപ്പുകൾക്കോ ഇട നൽകാതെ നൊടിയിടയിൽ സംഭവിക്കും. ഈ യാത്ര ഇതിലേതാണെന്നു ചോദിച്ചാൽ അറിയില്ല.പണ്ടെങ്ങോ ആഗ്രഹിച്ചിരുന്നു , എന്നാൽ തീവ്രമായി ആഗ്രഹിച്ചിരുന്നുമില്ല.പ്രവാസമെന്ന ചക്കിൽ തിരിയാൻ തുടങ്ങിയത് മുതൽ നടക്കാതെ പോവുന്ന പ്ലാനുകൾ അതിസാധാരണമായതിനാൽ , വല്ലപ്പോഴും സംഭവിക്കുന്ന , യാഥാർഥ്യമാവുന്ന പ്ലാനുകൾക്ക് മധുരമേറെയാണ്. മഹാമാരി ഉലച്ചുകളഞ്ഞ ശേഷം , സമാധാനത്തോടും സാവകാശത്തോടും പ്ലാൻ ചെയ്ത Annual Vacation ഇൽ , നാട്ടിൽ നിന്നും ഒരു യാത്ര പോവണമെന്ന് ആദ്യമേ കരുതിയിരുന്നു. അതെങ്ങനെ കാശ്മീർ ആയെന്നു നിശ്ചയമില്ല. തുടക്കത്തിൽ പറഞ്ഞത് പോലെ അതങ്ങനെ വന്ന് ചേർന്നുവെന്നു വേണം കരുതാൻ. യാത്ര പോകാനുദ്ദേശിച്ച സമയം തിരക്കേറിയ സീസൺ...
Comments
Post a Comment