Posts

Showing posts from 2023

കൃതഘ്‌നത

 പലപ്പോഴും നാമെല്ലാം പറയാറുണ്ട് , 5 വർഷത്തിന് ശേഷം എന്റെ വണ്ടി ആക്സിഡന്റ് ആയി, അല്ലേൽ 3 വർഷമായിട്ടു ഒരു ചെറിയ ആക്സിഡന്റ് പോലും ഉണ്ടായിട്ടില്ല എന്നൊക്കെ ... എന്നാൽ സത്യത്തിൽ ഓരോ ദിവസവും നമ്മെ കാത്തു ഒരുപാടു ആക്‌സിഡന്റുകൾ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു ... അതൊരു പക്ഷെ നമ്മുടെ കാരണത്താലോ അല്ലെങ്കിൽ റോഡിലെ മറ്റൊരാളുടെ അശ്രദ്ധയാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം ... പക്ഷെ , എല്ലാ ദിവസവും അത്തരം അപകടങ്ങളിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടു പോരുകയായിരുന്നു ... അല്ല ;എന്നോ ചെയ്ത ഒരു നന്മയാലോ അല്ലെങ്കിൽ നമ്മെ വല്ലാതെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയാലോ ഓരോ തവണയും അത്തരം അപകടങ്ങൾ നമ്മിൽ നിന്നും സർവേശ്വരൻ തട്ടി മാറ്റുകയായിരുന്നു ...!! കാര്യങ്ങളെ നോക്കിക്കാണുമ്പോൾ നമ്മുടെയൊക്കെ ഹൃദയം കുറെയേറെ വിശാലമാക്കേണ്ടിയിരിക്കുന്നു . കൃതഘ്‌നത യിൽ നിന്നും കൃതജ്ഞത യിലേക്ക് ഒരുപാടു സഞ്ചരിക്കേണ്ടിയിരിക്കുന്നു ...! സ്നേഹം ...! - ഹിസ്‌കാഫ്

പെരുന്നാൾ കോടി

 കോളേജിൽ പഠിക്കുന്ന കാലത്ത് ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കാൻ വല്ലാത്ത മോഹമായിരുന്നു . അന്ന് കോഴിക്കോട് ഉള്ള ഒരേ ഒരു മാൾ ആയ ഫോക്കസ് മാളിൽ (2008)എപ്പൊഴും പോവാറുണ്ടായിരുന്നു എങ്കിലും 20 രൂപയുടെ ഒരു കോൺ ഐസ് ക്രീം മാത്രമേ അവിടുന്ന് വാങ്ങാൻ ഉള്ള പാങ്ങ്‌ ഉണ്ടായിരുന്നുള്ളൂ . കോളേജ് പഠനം ഹോസ്റ്റലിൽ നിന്നായതിനാൽ മെസ്സ്‌ ഫീയിൽ നിന്നും യാത്രാക്കൂലിയിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിക്കുന്ന കാശ് കൂട്ടിവെക്കാൻ തുടങ്ങി ... ഏതാണ്ട് ഒരു വർഷം കൊണ്ട് അത് 8000 രൂപയിലെത്തിച്ചു . നാട്ടിലെ സുഹൃത്തിന്റെ ബൈക്കിൽ 25 കിലോമീറ്റർ താണ്ടി , ആദ്യമായി ഫോക്കസ് മാളിലേക്കു അല്പം ഗർവോടെ പെരുന്നാൾ ഷോപ്പിംഗിനായി കയറി . Scullers , john players തുടങ്ങിയ കൗണ്ടറുകളിലെ ബില്ലിംഗ് മെഷീന്റെ ശബ്ദം എന്റെ വിജയഭേരി ആയി അലയടിച്ചു . നോമ്പ് തുറക്കുന്നതിനു മുൻപ് വീട് പിടിക്കാൻ ബൈക്കിന്റെ ആക്‌സിലേറ്റർ മുരടിക്കൊണ്ടേയിരുന്നു , ഇതിനിടയിൽ കൂടി ഒരു വിദ്വാൻ മറ്റൊരു ബൈക്കിൽ തുടർച്ചയായി ഹോൺ അടിച്ചു കൊണ്ട് ഞങ്ങളുടെ പിറകെ കൂടിയിരുന്നു . വിട്ടു കൊടുത്തില്ല ... വണ്ടി പറ പറപ്പിച്ചു . പക്ഷെ , അയാൾ കൈ ഉയർത്തി കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നത് കണ്

ഓർമ്മകൾ

 : അസ്സലാമു അലൈകും , ഓർമ്മ ഉണ്ടോ നമ്മളെയൊക്കെ ? :വഅലൈകുമുസ്സലാം , അതെന്താ മോനെ ഓർമ്മ ഇല്ലാണ്ട്, നിങ്ങളൊക്കെ ഞമ്മളെ കുട്ടികളല്ലേ ? മോൻ എപ്പോ വന്നു? കണ്ടിട്ട് ഒരുപാട് ആയില്ലേ ? ഇപ്പൊ എത്ര കാലം കൂടീട്ടാ നാട്ടിൽ വന്നത് ? : 4 കൊല്ലമായി. ഇങ്ങള് ആകെ ക്ഷീണിച്ചു . ഇപ്പൊ കാണാൻ ഇങ്ങളെ ഉമ്മാനെ നമ്മൾ ചെറുപ്പത്തിൽ കണ്ട പോലെ തന്നെ ഉണ്ട്....              അതിനു മറുപടി ഉണ്ടായില്ല. ഒരു ചിരി മാത്രം... ചിരിച്ചു കൊണ്ടിരിക്കെ കരയാൻ തുടങ്ങി, പിന്നെ ആ കരച്ചിലിനിടയിൽ ചിരി വരുത്താനുള്ള വിഫലശ്രമം....!!! പേരക്കുട്ടികൾ ആയിക്കഴിഞ്ഞിട്ടും സ്വന്തം ഉമ്മാനെ കുറിച്ചു ഓർത്തപ്പോൾ അവർ ഒരു കൊച്ചു കുട്ടി ആയി... ഇരുട്ട് നിറഞ്ഞൊരു ആൾക്കൂട്ടത്തിൽ ഉമ്മാന്റെ കൈ നഷ്ടപ്പെട്ടു ഒറ്റപ്പെട്ടുപോയ ഒരു കൊച്ചുകുഞ്ഞ്. എത്ര വലുതായാലും ഉയരങ്ങളിലെത്തിയാലും ഉമ്മാന്റെ ഓർമകൾക്ക് മുന്നിൽ എല്ലാവരും തീരെച്ചെറുതാവും... ഒരു മൺതരിയോളം...! എല്ലാ പ്രാർത്ഥനകളും ചുണ്ടിൽ നിന്നുരുവിടുന്നതാവില്ല... ചിലതു ഖൽബിൽ നിന്ന് കണ്ണിലൂടെ നീർചാലുകളായി പുറത്തേക്കു വരുന്നവയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സുകൃതമുള്ളവരിൽ പെടട്ടെ നാമെല്ലാം.....! ("അവധിക്കാലത്തിൽ

ചിരി ..!

 :അറിഞ്ഞോ, അവനു സുഖമില്ലത്രേ ... :എന്തെ അസുഖം? :അത് തന്നെ....( നീണ്ട ഒരു നെടുവീർപ്പോടെ...) :ഓഹ്, എവിടാണ്, എന്താ സ്ഥിതി? :അസ്ഥിയിലാണെന്നാ പറഞ്ഞത്, തേർഡ് സ്റ്റേജ് ഓ എന്തോ ആണ്, രക്ഷപ്പെടൽ പ്രയാസമാണെന്നാ പറഞ്ഞത്... (മൗനം... നെടുവീർപ്പുകൾ... മുരട് അനക്കൽ.... അറ്റമില്ലാത്ത ചിന്തകൾ) ചെവികൾ ഉൾക്കൊണ്ടത് പോലെ അനായാസമായിരുന്നില്ല മനസ്സിന് അത് ഉൾകൊള്ളാൻ... നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന ആൾ, ആ മുഖം ചിരിയോടെ അല്ലാതെ കാണുന്നത് വളരെ വിരളമായിരുന്നു. പൊതു കാര്യങ്ങളിലും മത കാര്യങ്ങളിലും ഒരു പോലെ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ. പ്രായഭേദമന്യേ എല്ലാരോടും പെട്ടെന്ന് കൂട്ടാവുന്നവൻ... ഒരാൾ ആദ്യമായി പരിചയപ്പെടുമ്പോൾ പോലും പത്തു മിനിട്ടു സംസാരിച്ചാൽ തന്റെ ആരോ ആണിതെന്ന് ഉള്ളിൽ തോന്നിപ്പോകും... കല്യാണവീട്ടിലും മരണവീട്ടിലും ഉത്സവപ്പറമ്പിലും ക്ലബ് വാര്ഷികത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്നയാൾ... :അല്ലാ, നമുക്കൊന്ന് കാണാൻ പോണ്ടേ?  :പോണം, ഹോസ്‌പിറ്റലിൽന്നു വീട്ടിലേക്കു കൊണ്ട് വന്നിട്ടുണ്ടെന്നാ പറഞ്ഞത്. :എന്ന പിന്നെ, ഇപ്പൊ തന്നെ പോവാല്ലേ... ഗേറ്റ് കടന്നു ഉമ്മറത്ത് എത്തിയപ്പോൾ ആ വീട് പോലും വിഷാദിച

ചില സ്കൂൾ ഓർമകൾ...!

 കൊച്ചു കുരുന്നുകൾ ആദ്യാക്ഷരം നുകരാൻ പോവുന്ന വാർത്തകൾ പഴയ ചില സ്കൂൾ ഓർമകളിലേക്ക് കൊണ്ടെത്തിച്ചു. സ്കൂളിനെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകൾ എല്ലാം ക്ലാസ്റൂമിന് പുറത്തു തന്നെയാണ്... മഴക്കാറുള്ളപ്പോൾ ക്ലാസ് മുറിക്കകം ഇരുണ്ടിരിക്കുന്നതു പോലെ തന്നെ, ക്ലാസ്സിനകത്തുള്ള ഓർമകൾക്കും നിറം കുറവാണ്.                           വീടിനടുത്തുള്ള സ്കൂളിൽ നിന്നും 7 ആം ക്ലാസ് മുതൽ കാപ്പാട് ഉള്ള സ്കൂളിലേക്ക് "ഉപരിപഠനാർത്ഥം" മാറ്റിയത് എന്റെ വിദ്യാഭ്യാസ നിലവാരം കുറയുന്നെന്നുള്ള വീട്ടുകാരുടെ ഗവേഷണ ഫലമായിട്ടായിരുന്നു..! 7 - 8 കിലോമീറ്റർ ബസ് യാത്രയും മൊത്തത്തിൽ ഒരു പരിഷ്കാരിയാകാനുള്ള സാധ്യതകളും മുന്നിൽ കണ്ടു ഞാനും ആ തീരുമാനം സന്തോഷത്തോടെ ഉൾക്കൊണ്ടു.ഹവായ് ചെരുപ്പും ഇട്ടു ചളി തെറിപ്പിച്ചു സ്കൂളിൽ പോയി വന്നിരുന്ന ഞാൻ ഷൂ,ഇൻസേർട് ആക്കിയ ഷർട്ട്, ബെൽറ്റ്, ഐഡി കാർഡ് വിത്ത് ടൈ .... എന്നീ അത്യാഡംബരങ്ങളുടെ മായികലോകത്തേക്കു പറിച്ചു നട്ടതും ഇവ നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്യോഗസ്ഥനായ ചൂരലേന്തിയ പി ടി സാറിനു കീഴ്‌പ്പെടുമ്പോഴേക്കു ഏഴാം തരം തീരാറായിരുന്നു. സ്കൂൾ ബസിൽ തന്നെയുള്ള ഒരു വർഷത്തെ പോക്ക് വരവ് ഏറെക്കുറെ ശ്വാസം മുട്

മരണം..!

 ചിലർ മരിക്കുമ്പോൾ അവരുടെ കൂടെ മറ്റു ചിലരും കൂടെ മരിച്ചു പോവുന്നുണ്ട്.ആ കൂടെ മരിച്ചു പോവുന്നവരുടെ ചിന്തകളോ ഓർമകളോ ശരീരമോ മരിക്കുന്നില്ല. പക്ഷെ, അവരുടെ മനസ്സും സന്തോഷങ്ങളും പ്രതീക്ഷകളും പുഞ്ചിരിയും മരിച്ചു പോവുന്നു. മുന്നോട്ടുള്ള ജീവിതത്തിലെ ശൂന്യത പതിയെ, അവരെ ജീവിതത്തിനോടുള്ള വിരക്തിയോടൊപ്പം മരണത്തിനോടുള്ള ഒരു ആസക്തിയിലേക്കെത്തിക്കുന്നു. അതൊരിക്കലും ആത്മഹത്യാപ്രവണത അല്ല. തൻറെ പ്രിയപ്പെട്ടൊരാളെ മാടി വിളിച്ചത് പോലെ തന്നെയും വിളിച്ചേക്കുമെന്നൊരു കൊതി ആണ്.                അല്ലെങ്കിലും നാം ജീവിതം ഏറെ ആഘോഷിക്കുമ്പോൾ ,ആ ആഘോഷങ്ങളേക്കാൾ അത് പങ്കു വെക്കപ്പെടുന്ന ആളിൻറെ സാന്നിധ്യം ആണ് നമ്മുടെ സന്തോഷങ്ങളുടെ മാറ്റ് കൂട്ടുന്നത്. ആ സാന്നിധ്യം ഇല്ലാതാവുമ്പോൾ എത്ര വലിയ ആഘോഷങ്ങളും നിരർത്ഥകവും നോവുമായി മാറും. ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ എന്റെ ജീവിതത്തിലെ ആ ആള് ആരാണെന്നുള്ള ചിന്തയുടെ കൂടെ ആ ആളില്ലാതാവുന്നതു ഒരു നിമിഷാർദ്ധത്തിലേക്ക് സങ്കല്പിക്കുമ്പോൾ ഉള്ളിലുണ്ടാവുന്ന ആ പിടച്ചിലും നോവിന്റെ ആഴവുമില്ലേ, അതിന്റെ നൂറിരട്ടി ആവും അത് സംഭവിക്കുമ്പോൾ ഉണ്ടായേക്കുക. നമുക്ക് ചുറ്റുമുള്ള ഭൂമി നിറമില്ലാതാവുന്നതും സംഗീത

നേർരേഖ..!

 "ഹൌ.., എന്താ ഇപ്പൊ ഓന്റെ ആ പോക്കും പത്രാസും. പണ്ടിതിലേ തേരാ പാര നടന്നിരുന്ന ചെക്കനാ..", തൻ്റെ മുൻപിലൂടെ പോയ ആ വലിയ വെള്ളനിറത്തിലുള്ള കാർ നോക്കി ചായക്കടയിലിരുന്ന് മൂസാക്ക പറയുന്നത് കേട്ടാണ് മൻസൂർ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് തിരിഞ്ഞ് അതാരാണെന്ന് നോക്കിയത്. " ഹയ്, അത് ഞമ്മളെ മജീദാക്കന്റെ ബെൻസ് അല്ലേ, ഇങ്ങളാ മനുഷ്യനെപ്പറ്റി വേണ്ടാത്ത ബർത്താനം പറയണ്ട മൂസാക്ക.. പണ്ട് ഒരു ഗതീം ഇല്ലാണ്ട്, ജീവിക്കാൻ ബുദ്ധിമുട്ടീട്ടു കടലും കടന്നു പോയി നല്ലോണം കഷ്ടപ്പെട്ടു നയിച്ച് തന്നെയാ മൂപ്പരീ കാണുന്ന നിലയിലെത്തിയത്. ഇങ്ങള് അന്നുമിന്നും ഈ പീടികക്കോലായിൽ ചായേം കുടിച്ചു ബീഡീം വലിച്ചിരിക്കൽ തന്നല്ലേ..? ഒന്നുമില്ലേലും ഇങ്ങളെ തൊണക്കാരൻ മുഹമ്മദാക്കാന്റെ മോൻ അല്ലേ മൂപ്പര്.. അത് വിചാരിച്ചേലും ഇങ്ങക്കാ തൊള്ള ഒന്ന് പൂട്ടി വെച്ചൂടെ..? അല്ലേലും എല്ലാ നാട്ടിലും മനുഷ്യന്മാരുടെ പച്ചയിറച്ചി തിന്നാനായിട്ടു മാത്രം ഇങ്ങനെ ആരേലും ഉണ്ടാവും.." ഇത്രേം പറഞ്ഞിട്ട് താൻ കുടിച്ച ചായ ഗ്ലാസ് അല്പം ശക്തിയിൽ മേശമേൽ വെച്ച് മൻസൂർ പുറത്തേക്കിറങ്ങി പോയി. തൻ്റെ ഒരൊറ്റ ഡയലോഗിന് ഈ ചെക്കൻ ഇത്രേം തൊള്ള തുറക്കുമെന്ന് മൂസാക്ക സ്