Posts

Showing posts from 2016

പ്രണയം ...!

"ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ഈ അസുലഭ മുഹൂർത്തം ...! "-           അന്നും ഇന്നും എന്നും വാക്കുകൾ കൊണ്ട് എന്നിൽ ഒരായിരം സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഒരു പൂരത്തിന്റെ വെടിക്കെട്ടിലെ വർണ്ണ വിസ്മയങ്ങൾ  വിരിയിച്ച എൻ്റെ പ്രിയ കഥാകാരൻ ബേപ്പൂർ സുൽത്താൻ മലയാളികൾക്ക് നൽകിയ ഏറ്റവും സുന്ദര വാക്യങ്ങൾ ആണ് മുകളിൽ കോറിയിട്ടിരിക്കുന്നതു . ചില കലാസൃഷ്ടികൾ അങ്ങനെയാണ്... ! ഒരു പുരാതന സുന്ദര ശിലാശില്പം പോലെ അത് മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകും . നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ അവ ഒരു ശീതശയനത്തിൽ ആയിരിക്കും. അവ പുറത്തേക്കു വരാൻ നീലച്ചടയനും മധുവും തന്നെ വേണമെന്നില്ല. വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായാൽ മതി. ഹൃദയസ്പന്ദനത്തിന്റെ അളവ് കൂട്ടുന്ന നല്ലതോ ചീത്തയോ ആയ ഏതൊരു സാഹചര്യത്തിനും അനുഭവത്തിനും ഇത്തരം വാക്കുകളെ പുറത്തേക്കു കൊണ്ട് വരാൻ ആവും. ഇനി കഷ്ടകാലത്തിനു അങ്ങനെ വന്നാൽ പിന്നെ അത് മനസ്സിൽ കിടന്നു ശസ്ത്രക്രിയക്ക് വിധേയമാകും. കീറിമുറിക്കലുകളും തുന്നിക്കൂട്ടലുകളും ഒരുപാട് കഴിയുമ്പോൾ പിന്നെ അതൊരു ആലേപനത്തിനു വേണ്ടി കൊതിക്കും . ഹാ..., അല്ലെങ്കിലും സങ്കടവും വിരഹവും ഒന്നും ഇല്ലായിരുന്നെങ്കിൽ

സലാല ഡയറീസ് ..

Image
ചില യാത്രകൾ അങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ മനസ്സിനെ ഒന്ന് പൊടി തട്ടി എടുക്കും , അനാവശ്യമായ ചില മുഖം മൂടികളും ചില മിഥ്യാ ധാരണകളും നാം ഉപേക്ഷിക്കും. ഒരേ പ്രദേശത്തു ഉള്ള വാസം നമ്മെ ഒരു അലസനും ഇടുങ്ങിയ ചിന്താഗതിക്കാരനും ആക്കിയേക്കാം . വിശാലമായ ലോകത്തിലൂടെ വിടർന്ന കണ്ണുകളോടെ അത്ഭുതം കൂറി യാത്ര ചെയ്യുമ്പോൾ മാത്രമാണ് നമ്മളെന്ന കൂപമണ്ഡൂകങ്ങൾ എത്ര മാത്രം ചെറിയ കിണറുകളിലാണ് വസിക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിയുന്നുള്ളൂ.. യാത്രകൾ നമുക്ക് ഒരുപാട് ദൃശ്യങ്ങൾ മാത്രമല്ല സമ്മാനിക്കുന്നത്. ഒരുപാട് വേദനകളും പ്രതീക്ഷകളും ആശ്വാസങ്ങളും നിർവൃതിയും എല്ലാം ആണ് .    സുദീർഘത, വിജനത , ഏകാന്തത ഇവ ഒക്കെ ഒറ്റയടിക്ക് അനുഭവിച്ചു അറിയാൻ ദുബായിൽ നിന്ന് ഒന്ന് സലാല  വരെ മാത്രം പോയാൽ മതി.ഒരുപാട് ഒന്നുമില്ല ഒരു 1300 കിലോമീറ്റർ മാത്രം..! റോഡിനു ഇരുവശത്തും കണ്ണെത്താത്ത ദൂരത്തോളം വരണ്ട ഭൂമി, ഒരു പുൽക്കൊടിക്കു പോലും ഇന്ന് വരെ ആ ഭൂമിയോടു പ്രണയം തോന്നിയിട്ടില്ല. സസ്യജാലങ്ങൾക്കു വരെ തോന്നാത്ത പ്രണയം മൃഗത്തിൽ നിന്നും മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ പിന്നെ അർത്ഥമില്ലല്ലോ. നാട്ടിൽ 2 സെന്റിലും 3 സെന്റിലും പൊന്നും വി

വിഷുവം

Image
"കാലം ഇനിയും ഉരുളും, വിഷു വരും, വര്ഷം വരും പിന്നെ, ഓരോരോ തളിരിനും പൂ വരും ,കായ്‌ വരും അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം...? "         എൻ.എൻ. കക്കാട് 28സംവത്സരങ്ങൾക്കു മുൻപ് കുറിച്ച ഈ വരികൾ മലയാളികൾ നെഞ്ചിൽ ഏറ്റി. എന്നാൽ, ഇന്ന് രണ്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു പുനർവിചിന്തനം നടത്തി നമ്മിലേക്ക്‌ തന്നെ ഒന്ന് നോക്കിയാൽ ഈ നെഞ്ചിൽ ഏറ്റിയ വരികൾ ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. വിഷുവിനെയും വർഷത്തെയും കാത്തിരുന്ന മലയാളികൾ ഓർമ്മകളിൽ മാത്രം ഒതുങ്ങുകയാണ്. നമ്മുടെ അഹങ്കാരവും അഭിമാനവുമായ ആഘോഷങ്ങളും സംസ്കാരവും നമുക്കിന്നൊരു ഏച്ചുകെട്ടൽ ആണ് .ആ ആഘോഷങ്ങളുടെ പേരിൽ ജോലി ചെയ്യാതെ അലസനായിരിക്കാമെന്ന ദുര മാത്രമേ നമുക്ക് ആത്മസായൂജ്യം തരുന്നുള്ളൂ.. നമ്മുടെ മനസ്സിനെയും ജീവിതശൈലികളെയും അരോചകവിമുക്തമാക്കിയിരുന്ന ഋതഭേദങ്ങൾ ആകുന്ന  അനുഗ്രഹങ്ങൾ നമ്മുടെ കണ്ണിനും മനസ്സിനും ഒരു ശാപമായി കാണപ്പെടുന്നു. ഒരു കാലത്ത് നല്ല മഴ,നല്ല വേനൽ, നല്ല ഗ്രീഷ്മം എന്നു പറഞ്ഞു ശീലിച്ച നാം ഇന്ന് ഇതിനെയെല്ലാം ഒടുക്കത്തതും പണ്ടാരമടങ്ങിയതുമാക്കി മാറ്റിയിരിക്കുന്നു.              ഇന്ന് നമുക്ക് നമ