Posts

Showing posts from 2011

ലോകാസമസ്താസുഖിനോഭവന്തു

ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസങ്ങളും ഒരു പോലെ...  ഋതുഭേദങ്ങള്‍  യഥാസമയം നടന്നുകൊണ്ടിരിക്കുന്നു.. പത്രതാളുകളില്‍ ഒരു വാരത്തിനപ്പുറം കച്ചവടസാധ്യതയില്ലാത്ത  ഭൂകമ്പങ്ങളും സുനാമികളും മാവേലിമന്നനെപ്പോലെ വിരുന്നെത്തുന്നു... "മാറ്റമില്ലാത്തത് മാറ്റം മാത്രം... " ചില മാറ്റങ്ങള്‍ നമ്മെ സന്തുഷ്ടരും ഉന്മാധചിത്തരും ആക്കുമ്പോള്‍ മറ്റു ചില മാറ്റങ്ങള്‍ നമ്മെ നോവിക്കുകയും ജീവിതത്തോട് അരോജകത തോന്നുന്നവരുമാക്കുന്നു...                     മനുഷ്യമനസ്സുകളെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്... ഒരു നബിവചനം ശ്രദ്ധിക്കൂ.."നിങ്ങളുടെ ശരീരത്തില്‍ ഒരു ഭാഗം  നന്നായാല്‍ എല്ലാം നന്നായി; അത് മോശമായാല്‍ എല്ലാം മോശമായി ; അതാണ്‌ അത്രേ ഹൃദയം ".എത്ര ശരിയാണ് ആ  വചനങ്ങള്‍?? ..ഏതു വായനക്കാരനും  എഴുത്തുകാരനെക്കുറിച്ചു ഓര്‍ത്തു പുച്ച്ചത്തോടെ ഒന്നു മന്ദഹസിക്കുന്ന അനേകായിരം കൃതികളില്‍ ഒന്നാണിതെന്ന ഉത്തമബോധ്യം എനിക്കുള്ളത് കൊണ്ട് തന്നെ ഇവിടെ കബിര്‍ദാസ്ന്റെ ഒരു ഈരടി കൂടി കോറിയിടുന്നു.. "ലോകത്തിലെ ഏറ്റവും മോശമായവനെ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് അലഞ്ഞു... പക്ഷെ, എന്നേക്കാള്‍ മോശമായ ഒരുവനെ കണ്ട

അന്തരാളം

ഞാന്‍ എന്നെ നോക്കി... അപ്പോള്‍ ഞാന്‍ നിന്നെ കണ്ടു, പിന്നെ,ഞാന്‍ നിന്നെ നോക്കി..അപ്പോള്‍ ഞാന്‍ എന്നെ കണ്ടു... പിന്നെ ഞാന്‍ നമ്മളെ കാണാന്‍ വേണ്ടി ഒരു പ്രതിബിംബ ഫലകത്തിലേക്ക് നോക്കി... പക്ഷെ... അവിടെ ശൂന്യം... നമ്മള്‍ നമ്മളല്ലാതായിരിക്കുന്നു...  ... അല്ല.... നമ്മള്‍ ഒന്നുമല്ലാതായിരിക്കുന്നു....  ഇപ്പോള്‍ നാം ഈ ലോകത്ത് ജീവിക്കുവാനും പൊരുതവാനും അര്‍ഹത നേടിയിരിക്കുന്നു... ഇനി നമുക്ക് ഭയപ്പെടേണ്ട...  നമ്മള്‍ സ്വാര്തരാണ്.... സന്തോഷിപ്പിന്‍ ... ആഹ്ലാദിപ്പിന്‍....   നമ്മിലെ നമ്മെ ഇല്ലതാക്കിയത്തില്‍ അഹങ്കരിപ്പിന്‍...  "സംഭവാമി യുഗേ.. യുഗേ....  തഥാസ്തു.."