Posts

Showing posts from February, 2021

പൊന്നമ്പിളി

  പൊന്നമ്പിളി  ഈ സുബ്ഹിക്ക് തന്നെ ഉമ്മ എന്തിനാ വിളിക്കുന്നതെന്നോർത്തു പിച്ചും പേയും പറഞ്ഞു കണ്ണ് തുറക്കാൻ ശ്രമിക്കുകയായിരുന്നു ഷമീർ . പെട്ടെന്നാണവനോർത്തതു , അള്ളാഹ് ... ഇന്ന് പെരുന്നാളാണ് . അവൻ്റെ എല്ലാ ഉറക്കവും പമ്പ കടന്നു . സന്തോഷം കൊണ്ട് തുള്ളിചാടണമെന്നു തോന്നിപ്പോയി . നോമ്പ് 12 നു തന്നെ ടൗണിൽ പോയെടുത്ത റെഡിമേഡ് ഷർട്ടും ജീൻസും ഇന്നിടാം . ഇതിനിടെ തന്നെ പല രാത്രികളിലും ഒച്ചയനക്കമൊന്നുമുണ്ടാക്കാതെ ആ പുതുവസ്ത്രങ്ങളിട്ടു കണ്ണാടിക്കു മുന്നിൽ പല കസർത്തും കാണിച്ചു കഴിഞ്ഞിരുന്നു അവൻ . പക്ഷെ , ആ അരങ്ങേറ്റനാൾ , അതിന്നാണ് . പതിവിനു വിപരീതമായി പുലർച്ചെ 4 മണിക്ക് തന്നെ എല്ലാ വീടുകളും പ്രഭാപൂരിതമായിരുന്നു . കിടക്കയിൽ നിന്നും എഴുന്നേറ്റു നടക്കുമ്പോൾ വലിയുപ്പയും വലിയുമ്മയും എല്ലാരും എണീറ്റിരിക്കുന്നു . എല്ലാരുടെ മുഖത്തും ഒരു പുഞ്ചിരിയും സന്തോഷവുമൊക്കെ നിറഞ്ഞിരിക്കുന്നു . അവൻ്റെ കുഞ്ഞു പെങ്ങളൂട്ടി എണീറ്റിട്ടില്ല . ഉമ്മയാണെങ്കിൽ അടുക്കളയിൽ ഓടി നടന്നു ഓരോ പണികൾ ചെയ്യുന്നുണ്ടായിരുന്നു . വലിയുപ്പ സുബ്ഹി നിസ്കരിക്കാൻ പള്ളിയിൽ പോക