Posts

Showing posts from September, 2023

കൃതഘ്‌നത

 പലപ്പോഴും നാമെല്ലാം പറയാറുണ്ട് , 5 വർഷത്തിന് ശേഷം എന്റെ വണ്ടി ആക്സിഡന്റ് ആയി, അല്ലേൽ 3 വർഷമായിട്ടു ഒരു ചെറിയ ആക്സിഡന്റ് പോലും ഉണ്ടായിട്ടില്ല എന്നൊക്കെ ... എന്നാൽ സത്യത്തിൽ ഓരോ ദിവസവും നമ്മെ കാത്തു ഒരുപാടു ആക്‌സിഡന്റുകൾ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു ... അതൊരു പക്ഷെ നമ്മുടെ കാരണത്താലോ അല്ലെങ്കിൽ റോഡിലെ മറ്റൊരാളുടെ അശ്രദ്ധയാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം ... പക്ഷെ , എല്ലാ ദിവസവും അത്തരം അപകടങ്ങളിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടു പോരുകയായിരുന്നു ... അല്ല ;എന്നോ ചെയ്ത ഒരു നന്മയാലോ അല്ലെങ്കിൽ നമ്മെ വല്ലാതെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയാലോ ഓരോ തവണയും അത്തരം അപകടങ്ങൾ നമ്മിൽ നിന്നും സർവേശ്വരൻ തട്ടി മാറ്റുകയായിരുന്നു ...!! കാര്യങ്ങളെ നോക്കിക്കാണുമ്പോൾ നമ്മുടെയൊക്കെ ഹൃദയം കുറെയേറെ വിശാലമാക്കേണ്ടിയിരിക്കുന്നു . കൃതഘ്‌നത യിൽ നിന്നും കൃതജ്ഞത യിലേക്ക് ഒരുപാടു സഞ്ചരിക്കേണ്ടിയിരിക്കുന്നു ...! സ്നേഹം ...! - ഹിസ്‌കാഫ്

പെരുന്നാൾ കോടി

 കോളേജിൽ പഠിക്കുന്ന കാലത്ത് ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കാൻ വല്ലാത്ത മോഹമായിരുന്നു . അന്ന് കോഴിക്കോട് ഉള്ള ഒരേ ഒരു മാൾ ആയ ഫോക്കസ് മാളിൽ (2008)എപ്പൊഴും പോവാറുണ്ടായിരുന്നു എങ്കിലും 20 രൂപയുടെ ഒരു കോൺ ഐസ് ക്രീം മാത്രമേ അവിടുന്ന് വാങ്ങാൻ ഉള്ള പാങ്ങ്‌ ഉണ്ടായിരുന്നുള്ളൂ . കോളേജ് പഠനം ഹോസ്റ്റലിൽ നിന്നായതിനാൽ മെസ്സ്‌ ഫീയിൽ നിന്നും യാത്രാക്കൂലിയിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിക്കുന്ന കാശ് കൂട്ടിവെക്കാൻ തുടങ്ങി ... ഏതാണ്ട് ഒരു വർഷം കൊണ്ട് അത് 8000 രൂപയിലെത്തിച്ചു . നാട്ടിലെ സുഹൃത്തിന്റെ ബൈക്കിൽ 25 കിലോമീറ്റർ താണ്ടി , ആദ്യമായി ഫോക്കസ് മാളിലേക്കു അല്പം ഗർവോടെ പെരുന്നാൾ ഷോപ്പിംഗിനായി കയറി . Scullers , john players തുടങ്ങിയ കൗണ്ടറുകളിലെ ബില്ലിംഗ് മെഷീന്റെ ശബ്ദം എന്റെ വിജയഭേരി ആയി അലയടിച്ചു . നോമ്പ് തുറക്കുന്നതിനു മുൻപ് വീട് പിടിക്കാൻ ബൈക്കിന്റെ ആക്‌സിലേറ്റർ മുരടിക്കൊണ്ടേയിരുന്നു , ഇതിനിടയിൽ കൂടി ഒരു വിദ്വാൻ മറ്റൊരു ബൈക്കിൽ തുടർച്ചയായി ഹോൺ അടിച്ചു കൊണ്ട് ഞങ്ങളുടെ പിറകെ കൂടിയിരുന്നു . വിട്ടു കൊടുത്തില്ല ... വണ്ടി പറ പറപ്പിച്ചു . പക്ഷെ , അയാൾ കൈ ഉയർത്തി കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നത്...

ഓർമ്മകൾ

 : അസ്സലാമു അലൈകും , ഓർമ്മ ഉണ്ടോ നമ്മളെയൊക്കെ ? :വഅലൈകുമുസ്സലാം , അതെന്താ മോനെ ഓർമ്മ ഇല്ലാണ്ട്, നിങ്ങളൊക്കെ ഞമ്മളെ കുട്ടികളല്ലേ ? മോൻ എപ്പോ വന്നു? കണ്ടിട്ട് ഒരുപാട് ആയില്ലേ ? ഇപ്പൊ എത്ര കാലം കൂടീട്ടാ നാട്ടിൽ വന്നത് ? : 4 കൊല്ലമായി. ഇങ്ങള് ആകെ ക്ഷീണിച്ചു . ഇപ്പൊ കാണാൻ ഇങ്ങളെ ഉമ്മാനെ നമ്മൾ ചെറുപ്പത്തിൽ കണ്ട പോലെ തന്നെ ഉണ്ട്....              അതിനു മറുപടി ഉണ്ടായില്ല. ഒരു ചിരി മാത്രം... ചിരിച്ചു കൊണ്ടിരിക്കെ കരയാൻ തുടങ്ങി, പിന്നെ ആ കരച്ചിലിനിടയിൽ ചിരി വരുത്താനുള്ള വിഫലശ്രമം....!!! പേരക്കുട്ടികൾ ആയിക്കഴിഞ്ഞിട്ടും സ്വന്തം ഉമ്മാനെ കുറിച്ചു ഓർത്തപ്പോൾ അവർ ഒരു കൊച്ചു കുട്ടി ആയി... ഇരുട്ട് നിറഞ്ഞൊരു ആൾക്കൂട്ടത്തിൽ ഉമ്മാന്റെ കൈ നഷ്ടപ്പെട്ടു ഒറ്റപ്പെട്ടുപോയ ഒരു കൊച്ചുകുഞ്ഞ്. എത്ര വലുതായാലും ഉയരങ്ങളിലെത്തിയാലും ഉമ്മാന്റെ ഓർമകൾക്ക് മുന്നിൽ എല്ലാവരും തീരെച്ചെറുതാവും... ഒരു മൺതരിയോളം...! എല്ലാ പ്രാർത്ഥനകളും ചുണ്ടിൽ നിന്നുരുവിടുന്നതാവില്ല... ചിലതു ഖൽബിൽ നിന്ന് കണ്ണിലൂടെ നീർചാലുകളായി പുറത്തേക്കു വരുന്നവയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സുകൃതമുള്ളവരിൽ പെടട്ട...