Posts

Showing posts from 2017

നീ എവിടെയാണ് ?

https://www.asianetnews.com/magazine/nee-evideyaanu-syed-hisham-sakhaf  എല്ലാ കുട്ടികളെയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ വേഗം വളരാനുള്ള വെമ്പൽ ആയിരുന്നു എനിക്കും. അതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യാറുമുണ്ടായിരുന്നു. 11 വയസ്സിൽ തന്നെ കൈനറ്റിക്  ഹോണ്ട ഓടിക്കുക, കൂട്ടുകാരോടൊന്നിച്ചു വീട്ടിൽ അറിയാതെ സിനിമ തിയേറ്ററിൽ പോവുക. ഞങ്ങളുടെ നാട് ആയ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് വരെ ഒറ്റയ്ക്ക് ബസ്സിൽ പോവുക എന്നിവയൊക്കെയായിരുന്നു , വലിയ കുട്ടി ആയെന്നു വരുത്തി തീർക്കാനുള്ള കടമ്പകൾ. അങ്ങനെയിരിക്കെ ഞാൻ പുതിയൊരു ടാസ്ക് കണ്ടെത്തി. ഉമ്മാന്റെ വീട് ആയ തലശ്ശേരി വരെ തനിച്ചു ബസ്സിൽ പോയി വരിക എന്നതായിരുന്നു അത്. കോഴിക്കോടേക്ക്‌ പോവുന്നതിന്റെ ഇരട്ടി ദൂരവും സമയവും ഉണ്ട്. പിന്നെ ആ യാത്ര കഴിഞ്ഞാൽ സ്കൂളിൽ പോയി വീമ്പു പറയുന്നതൊക്കെ കണക്കു കൂട്ടി ഒരു ഞായറാഴ്ച ഞാൻ പോകാൻ വേണ്ടി എന്തോ ഒരു നിസ്സാരകാരണം കണ്ടെത്തി. പൊതുവെ കണിശക്കാരിയായ വലിയുമ്മ ഒറ്റയടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഉമ്മാന്റെ  ശുപാർശയിൽ സംഗതി പാസ്സാക്കിയെടുത്തു. പോകുന്നത് ഉമ്മാന്റെ ബന്ധുക്കളുടെ അടുത്തേക്ക് ആയതു കൊണ്ടായിരിക്കണം ഉമ്മ വല്ലാതെ പി...

സന്തോഷം - മൂർത്തീഭാവത്തിലെത്തുമ്പോൾ ഉന്മാദം..!

തലവാചകം കണ്ടു ഏറെക്കുറെ സന്തോഷിക്കാമെന്ന മുൻധാരണയോട് കൂടി ഇനിയുള്ള വരികളിലേക്കു കണ്ണോടിക്കണ്ട. വില്ലന്റെ പേര് സിനിമയ്ക്കു നൽകിയിട്ടു വില്ലനെ മഹത്വവത്കരിച്ചു ഒടുവിൽ അയാളെത്തന്നെ ദയനീമായി പരാജയപ്പെടുത്തുന്ന സിനിമഗണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായേക്കാം ഇനിയുള്ള ആഖ്യാനം.എന്നത്തേയും പോലെ ശരാശരിക്ക് മേലെ ഉണ്ടായ മാനസികസമ്മർദ്ദങ്ങളും വ്യഥകളും തന്നെയാണ് എഴുത്തിനു പ്രേരിപ്പിച്ചത്. മടുപ്പുളവാക്കുന്ന ആമുഖഭാഷണം അവസാനിപ്പിച്ച് കാര്യത്തിൻറെ മർമത്തിലേക്കു ഊളിയിടട്ടെ ...                       വിഷയം സന്തോഷമാണ്. അപ്പോൾ തുടക്കത്തിൽ തന്നെ വിഷയത്തിന്റെ അസ്തിത്വമാണ് ആകുലപ്പെടുത്തുന്നത്. സന്തോഷം എന്നൊന്ന് ഉണ്ടോ ? അതോ വെറും ഒരു പ്രഹേളികയോ? ഉദാഹരണ സഹിതമുള്ള കീറിമുറിക്കൽ വളരെയധികം മനസ്സിനുള്ളിൽ നടത്തിയതിനു ശേഷം അങ്ങനെയൊന്നില്ലാതെയില്ല എന്ന നിഗമനത്തിലെത്തിയിരിക്കുന്നു. പക്ഷെ, കക്ഷിയുടെ അസ്തിത്വം പൊതുധാരണയിൽ ഉറച്ചു പോയ പോലെ അത്ര സുഖകരമല്ലെന്നു വേണം കരുതാൻ. അന്തമില്ലാത്ത ആശയക്കുഴപ്പം ജനിപ്പിക്കാൻ വേണ്ടി നിരവധി വികാരവിചാരങ്ങളോട് ഇഴുകിച്ചേർന്നുള്ള പ്രയാണം ഒ...

വീണ്ടും ചില ജൽപനങ്ങൾ ....!

ഹൃദയത്തിന്റെ അന്തരാളത്തിൽ മഞ്ഞുമൂടി നിദ്രയിലാണ്ടു കിടക്കുന്ന പ്രണയത്തെ തട്ടിയുണർത്തുന്ന ഒരു മാസ്മരികത , എന്നും മണിരത്നത്തിന്റെ ചിത്രങ്ങൾക്കുണ്ടായിട്ടുണ്ട്. കാലമേറെ കഴിയുമ്പോഴും പുതുതലമുറയൊക്കെയും പഴഞ്ചന്മാരായിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ഊതിക്കാച്ചിയ പൊന്നു പോലെ കൂടുതൽ വിളങ്ങുന്നത്‌ നയനങ്ങളെയും ചിത്തത്തെയും ഒരു പോലെ കുളിരണിയിക്കുന്ന ഒന്നാണ് . ഒരു നൂറു സൃഷ്ടികൾക്കു വഴി വെക്കുകയും ഒരായിരം സൃഷ്ടികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു കലാസൃഷ്ടിയെ മഹത്വവരിക്കുന്നതിൽ അതിശയോക്തി ഇല്ലെന്നു മാത്രമല്ല,അത് ചെയ്യാതിരിക്കുമ്പോഴുള്ള മനസ്സിന്റെ പതർച്ച അസഹിഷ്ണുതയുളവാക്കുന്നത് തന്നെയാണ് .കലാസൃഷ്ടികളുടെ ആസ്വാദനത്തിന്റെ പൂർണത അത് മുഴുവനായും ആസ്വദിച്ചാലേ ഉണ്ടാവാറുള്ളൂ.എങ്കിലും ചില വ്യത്യസ്ത  സൃഷ്ടികൾ ഇത്തരം നിയമ നിബന്ധനകൾക്ക് അതീതമായി മികച്ചു നിൽക്കുന്നുവെന്നത് അവയുടെ മേന്മ വിളിച്ചോതുന്ന ഒന്ന് തന്നെയാണെന്നതു നിസ്സംശയം പറയാനാകും .                        ഇഷ്ടമുള്ള ഒരു മധുരവിഭവം അത് തീരരുതെന്ന പ്രാർത്ഥനയോടെ  ന...