Posts

Showing posts from May, 2025

അവൾ

 അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു, മതിയാവാതെ വീണ്ടും നെറ്റിയിൽ ചുംബിച്ചു. തൻ്റെ പ്രിയതമയുടെ മുഖം അയാളൊന്നു കൂടി നോക്കി. എന്താണെന്നറിയില്ല അവൾ വളരെയേറെ സുന്ദരിയായിരിക്കുന്നു. വശ്യമായ ഒരു ശാന്തതയോടു കൂടി അവളുറങ്ങുകയാണ്, ഏതു പാതിരാത്രിയിലും തന്റെ മുരട് അനങ്ങുമ്പോഴേക്ക് ഞെട്ടിയുണർന്നു എന്ത് പറ്റിയെന്നു ചോദിക്കുന്നവൾ ഗാഢനിദ്രയിലാണ്, തന്റെ ചുടുചുംബനത്തിനു പോലും എഴുന്നേൽപ്പിക്കാനാവാത്ത നിദ്ര..! അല്ല, ചുടുചുംബനം അല്ല, തണുത്തിരിക്കുന്നു വല്ലാതെ, തന്റെ അധരങ്ങളെപോലും ശീതീകരിക്കുന്ന തണുപ്പ്. മരണത്തിനു തണുപ്പ് ആണെന്ന് കേട്ടപ്പോൾ അറിഞ്ഞിരുന്നില്ല അതൊരു സുഖമുള്ള തണുപ്പല്ല, മറിച്ചു ഭീതിജനകമായതാണെന്നു... ഇന്നലെ വരെ എണ്ണയിട്ട യന്ത്രം കണക്കെ തന്നെയും മക്കളെയും ജീവിപ്പിച്ചവൾ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് സുഖശയനത്തിലാണ്. ആ ഭാരമത്രയും ഇപ്പൊ തന്റെ ഹൃദയത്തിനാണ്. അയാൾ ഉറക്കെ കരയുന്നുണ്ടായിരുന്നു, പക്ഷെ ഒരു തുള്ളി കണ്ണുനീരോ ശബ്ദമോ വെളിയിൽ വന്നില്ല. ആകെ മരവിച്ചിരിക്കുന്നു. തന്നെ നോക്കുകയും സംവദിക്കുകയും ചെയ്യുന്ന കണ്ണുകളോട് പ്രതികരിക്കുവാൻ മുഖത്തെ പേശികൾക്ക് പോലുമാവാത്ത മരവിപ്പ്...! തന്റെയും മക്കളുടെയും എല്ലാ...

വിസ്മൃതി

 :നീ അവളെ മറന്നില്ലേ , ഇത്രയും കാലമായിട്ടും? : അവളെയൊക്കെ എന്നേ മറന്നു..! : ഉറപ്പാണോ? : അതെ.. : എന്താ ഇത്ര ഉറപ്പു? : മറന്നെന്നു ഉറപ്പുവരുത്താൻ ഇടയ്ക്കു ഓർത്തു നോക്കാറുണ്ട്.. : നീ ആരെയാണ് ഈ പറ്റിക്കുന്നത്? എന്നെയോ അല്ല നിന്റെ മനസ്സാക്ഷിയെയോ ? : എന്റെ മനസ്സിനെ ഞാൻ പറ്റിക്കും , എന്റെ മനസ്സ് എന്നെയും.. : നീ ഇത് കുളമാക്കുമോ? : ഇല്ല, പേടിക്കണ്ട... നടുക്കടലിലാണുള്ളത് . :(മൗനം) :(ഒരു ദീർഘനിശ്വാസം .. പറയാൻ ബാക്കി വെച്ചതെല്ലാം അതിലുണ്ടായിരുന്നു.....) -ശുഭം, ശോകം  Hiskaf