ചിരി ..!
:അറിഞ്ഞോ, അവനു സുഖമില്ലത്രേ ... :എന്തെ അസുഖം? :അത് തന്നെ....( നീണ്ട ഒരു നെടുവീർപ്പോടെ...) :ഓഹ്, എവിടാണ്, എന്താ സ്ഥിതി? :അസ്ഥിയിലാണെന്നാ പറഞ്ഞത്, തേർഡ് സ്റ്റേജ് ഓ എന്തോ ആണ്, രക്ഷപ്പെടൽ പ്രയാസമാണെന്നാ പറഞ്ഞത്... (മൗനം... നെടുവീർപ്പുകൾ... മുരട് അനക്കൽ.... അറ്റമില്ലാത്ത ചിന്തകൾ) ചെവികൾ ഉൾക്കൊണ്ടത് പോലെ അനായാസമായിരുന്നില്ല മനസ്സിന് അത് ഉൾകൊള്ളാൻ... നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന ആൾ, ആ മുഖം ചിരിയോടെ അല്ലാതെ കാണുന്നത് വളരെ വിരളമായിരുന്നു. പൊതു കാര്യങ്ങളിലും മത കാര്യങ്ങളിലും ഒരു പോലെ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ. പ്രായഭേദമന്യേ എല്ലാരോടും പെട്ടെന്ന് കൂട്ടാവുന്നവൻ... ഒരാൾ ആദ്യമായി പരിചയപ്പെടുമ്പോൾ പോലും പത്തു മിനിട്ടു സംസാരിച്ചാൽ തന്റെ ആരോ ആണിതെന്ന് ഉള്ളിൽ തോന്നിപ്പോകും... കല്യാണവീട്ടിലും മരണവീട്ടിലും ഉത്സവപ്പറമ്പിലും ക്ലബ് വാര്ഷികത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്നയാൾ... :അല്ലാ, നമുക്കൊന്ന് കാണാൻ പോണ്ടേ? :പോണം, ഹോസ്‌പിറ്റലിൽന്നു വീട്ടിലേക്കു കൊണ്ട് വന്നിട്ടുണ്ടെന്നാ പറഞ്ഞത്. :എന്ന പിന്നെ, ഇപ്പൊ തന്നെ പോവാല്ലേ... ഗേറ്റ് കടന്നു ഉമ്മറത്ത് എത്തിയപ്പോൾ ആ വീട് പോലു...