Posts

Showing posts from July, 2022

പ്രവാസി അഥവാ ടിഷ്യു പേപ്പർ

  പ്രവാസി അഥവാ ടിഷ്യു പേപ്പർ   നമ്മൾ പ്രവാസലോകത്ത് ഏറെ ഉപയോഗിക്കുന്നതും എന്നാൽ നാട്ടിൽ ഏറെ പ്രചാരത്തിലില്ലാത്തതുമായ ഒരു വസ്തുവാണ് ടിഷ്യു പേപ്പർ. ഗൾഫിലെ എല്ലാ താമസ വ്യാപാര സമുച്ചയങ്ങളിലും സുലഭമായി കാണപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന വസ്തുവാണ് ടിഷ്യു.സ്വദേശികളായ അറബികൾക്കിടയിൽ ഇതിൻറെ ഉപയോഗം വളരെ കൂടുതലാണ്. ഒരു തരം OCD ബാധിച്ച പോലെ അവരിത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് കാണാറുമുണ്ട്.               എന്നാൽ പ്രവാസികളും ഈ ടിഷ്യൂവിനോടു ഏറെ സാദൃശ്യപ്പെട്ടിരിക്കുന്നു. എന്തെന്നാൽ നമ്മുടെ കയ്യിലോ ദേഹത്തോ അഴുക്കോ ഭക്ഷണാവശിഷ്ടമോ എന്തിന്അല്പം വെള്ളമോ ആയാൽ പോലും ഉടനടി ഒരു ടിഷ്യു കിട്ടണം.അത് തുടച്ചു കളയുന്ന വരെ ഒരു വെപ്രാളം ആണ്. കഴിക്കുന്ന ഭക്ഷണം പോലും നിർത്തി വെച്ച് ടിഷ്യു ഉപയോഗിക്കും. ആ ഒരു നിമിഷാർദ്ധത്തിൽഅതിന്റെ പ്രസക്തി വളരെ വളരെ വലുതാണ്. എന്നാൽ ആവശ്യം കഴിഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ അത് ചുരുട്ടി വലിച്ചെറിയും.                എന്നെങ്കിലും ...

ഏകാന്തതയുടെ ഉപോല്പന്നം

  നാം എന്നുമോടിക്കൊണ്ടിരിക്കുന്ന ഒരു അതിവേഗപാതയുടെ വശങ്ങളിലെ കാഴ്ചകൾ കാണാൻ ഒരു യാത്രഭംഗം അത്യാവശ്യമാണ് . അതൊരു പക്ഷെ ടയർ പഞ്ചർ ആയതോ , പട്ടി കുറുകെ ചാടിയതോ എന്തിനേറെ ഒരു അപകടമോ പോലുമാകാം .   ഇതുപോലെ തന്നെയാണ് ജീവിത യാത്രയും , വശങ്ങളെ ഗൗനിക്കാതെ ലക്ഷ്യവും പാതയും മാത്രം നോക്കി നാം എന്നുമോടിക്കൊണ്ടിരിക്കുന്നു . പാർശ്വങ്ങളെയും പാർശ്വഫലങ്ങളെയും തീരെ മുഖവിലക്കെടുക്കാതെ , ലക്ഷ്യത്തിലേക്കുള്ള യാത്ര . ആ യാത്രയിലും ഒരു ഭംഗം വരുമ്പോൾ മാത്രമാണ് നാം ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് . അതൊരു പക്ഷെ രോഗങ്ങളാവാം , സാമ്പത്തിക പരാധീനതകളാകാം , ബന്ധങ്ങളിലെ ഉലച്ചിലോ അല്ലെങ്കിൽ തീരെ ഉൾക്കൊള്ളാനാവാത്ത ഒരു വേർപിരിയലോ ആവാം . അങ്ങനെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചതോ ആകുലപ്പെടുത്തുന്നതുമായ എന്തുമാകാം .        അപ്പോൾ മാത്രമേ നമ്മുടെ ഓട്ടത്തിന്റെ വേഗത കുറച്ചു ഒരു ഓരത്തിരുന്നു നാം ഒരു ആത്മവിചിന്തനത്തിനു വിധേയമാവുകയുള്ളൂ ... നമ്മുടെ ലക്‌ഷ്യം , ലക്ഷ്യത്തിലേക്കുള്ള പാത , വേഗം , അവഗണിക്കപ്പെടുന്ന വ്യക്തികളും സാഹചര...