Posts

Showing posts from March, 2013

ഒരു കലാകാരൻ .......!

കല ഏതുമാകട്ടെ.... എഴുത്തോ ,സിനിമയോ ,നാടകമോ ,കഥാരചനയോ ,,എന്തുമാകട്ടെ..... അതിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം കലകളിൽ കലാകാരന് ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. യഥാർത്ഥത്തിൽ ഒരു കലാകാരന് മാത്രമേ തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താനും സായൂജ്യമടക്കാനും കഴിയുന്നുള്ളൂ... എല്ലാ മനുഷ്യാത്മാക്കളിലും വ്യത്യസ്തവും വിചിത്രവുമായ ഒരുപാട് ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ആശയാണ് നിരാശയുടെ ഉത്ഭവകാരണമെന്നും അതിനാൽ ആശ കൈവെടിയനമെന്നും ഭഗവാൻ ബുദ്ധൻ മനുഷ്യകുലത്തോട്‌ ആഹ്വാനം ചെയ്തെങ്കിലും മനുഷ്യകുലം അത് ചെവികൊണ്ടില്ലെന്നു തന്നെ അനുമാനിക്കാം... അപ്പോൾ, എല്ലാ മനുഷ്യജീവിയിലും അന്തർലീനമായിരിക്കുന്ന  ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപെടുമ്പോൾ ആണ് മനസ്സ് സായൂജ്യമടയുന്നത്. എന്നാൽ ,എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരികപ്പെടുക എന്നത് ഒരു അത്ഭുതലോകത്തിലോ ഒരു സങ്കല്പലോകത്തിലോ മാത്രമേ സാധ്യമാവുകയുള്ളൂ.....                                അമ്മയുടെ ഒക്കത്തിരുന്നു അനിഷ്ടത്തോടെ ചോറുരുളകൾ വിഴുങ്ങുന്ന കുഞ്ഞിന്ടെ ആഗ്രഹം അമ്പിളിയെ കൈപ്പി...

കിട്ടാത്തതു കൊണ്ട് നന്നായി പുളിക്കുന്നുണ്ട് ..

അവസാനത്തെ ബ്ലോഗ്‌ രചിച്ചത് 2011 ഏപ്രില്‍ 6 നാണു . അപ്പോള്‍ ഏതാണ്ട് 2 വര്‍ഷം എനിക്ക് ഒന്നും എഴുതണം എന്ന് തോന്നിയില്ല . നല്ലത് .. വളരെ നല്ലത് ... അത് എന്തെ നല്ലത് എന്ന് ചോദിച്ചാല്‍; ഉത്തരം വളരെ ലളിതമാണ് . കാരണം എഴുത്ത് എന്റെ പരാജയമാണ് . 2 വിധത്തിലുള്ള പരാജയം . ഒന്ന് എന്‍റെ മനസ്സ് വല്ലാതെ വേദനിക്കുന്നു എന്നത് ,2 ആ വേദന പങ്കു വെക്കാന്‍ പ്രാപ്തരായ എന്‍റെ  പ്രിയ സുഹൃത്തുക്കളുമായി ആരോഗ്യകരമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന എന്റെ വേദന കലര്‍ന്ന പരാജയം.         എഴുതുമ്പോള്‍ എന്‍റെ വേദനകള്‍ ഇല്ലാതാകുന്നില്ലയിരിക്കാം , പക്ഷെ; ഞാന്‍ ആ വേദനകളെ മറക്കുന്നു ... താല്‍കാലികമായെങ്കിലും ......  എന്‍റെ ഭാര്യയാകാന്‍  തയ്യാറാകുന്ന ഒരു നല്ല സുഹൃത്തിനായുള്ള അന്വേഷണം ഫലപ്രാപ്തിയിലെത്തിലെന്ന വിശ്വാസം മരിക്കാത്തിടത്തോളം കാലം; വിവാഹം എന്നാ സാമൂഹ്യസംവിധനത്തിനു കീഴ്പെടില്ലെന്ന എന്‍റെ തീരുമാനത്തില്‍ ഞാന്‍ ചാരിധാര്‍ത്ഥ്യം അനുഭവിക്കുന്നു . എന്‍റെ ചിന്തകളും സങ്കല്‍പ്പങ്ങളും തെറ്റോ അപ്രായോഗികാമോ ആയികൊള്ളട്ടെ, പക്ഷെ, അത് എന്‍റെ ഇന്നിന്‍റെ ശരിയാണ് .  ...