ഒരു കലാകാരൻ .......!
കല ഏതുമാകട്ടെ.... എഴുത്തോ ,സിനിമയോ ,നാടകമോ ,കഥാരചനയോ ,,എന്തുമാകട്ടെ..... അതിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം കലകളിൽ കലാകാരന് ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. യഥാർത്ഥത്തിൽ ഒരു കലാകാരന് മാത്രമേ തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താനും സായൂജ്യമടക്കാനും കഴിയുന്നുള്ളൂ... എല്ലാ മനുഷ്യാത്മാക്കളിലും വ്യത്യസ്തവും വിചിത്രവുമായ ഒരുപാട് ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ആശയാണ് നിരാശയുടെ ഉത്ഭവകാരണമെന്നും അതിനാൽ ആശ കൈവെടിയനമെന്നും ഭഗവാൻ ബുദ്ധൻ മനുഷ്യകുലത്തോട് ആഹ്വാനം ചെയ്തെങ്കിലും മനുഷ്യകുലം അത് ചെവികൊണ്ടില്ലെന്നു തന്നെ അനുമാനിക്കാം... അപ്പോൾ, എല്ലാ മനുഷ്യജീവിയിലും അന്തർലീനമായിരിക്കുന്ന ഈ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപെടുമ്പോൾ ആണ് മനസ്സ് സായൂജ്യമടയുന്നത്. എന്നാൽ ,എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരികപ്പെടുക എന്നത് ഒരു അത്ഭുതലോകത്തിലോ ഒരു സങ്കല്പലോകത്തിലോ മാത്രമേ സാധ്യമാവുകയുള്ളൂ..... അമ്മയുടെ ഒക്കത്തിരുന്നു അനിഷ്ടത്തോടെ ചോറുരുളകൾ വിഴുങ്ങുന്ന കുഞ്ഞിന്ടെ ആഗ്രഹം അമ്പിളിയെ കൈപ്പി...