ലോകാസമസ്താസുഖിനോഭവന്തു
ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസങ്ങളും ഒരു പോലെ... ഋതുഭേദങ്ങള്‍ യഥാസമയം നടന്നുകൊണ്ടിരിക്കുന്നു.. പത്രതാളുകളില്‍ ഒരു വാരത്തിനപ്പുറം കച്ചവടസാധ്യതയില്ലാത്ത ഭൂകമ്പങ്ങളും സുനാമികളും മാവേലിമന്നനെപ്പോലെ വിരുന്നെത്തുന്നു... "മാറ്റമില്ലാത്തത് മാറ്റം മാത്രം... " ചില മാറ്റങ്ങള്‍ നമ്മെ സന്തുഷ്ടരും ഉന്മാധചിത്തരും ആക്കുമ്പോള്‍ മറ്റു ചില മാറ്റങ്ങള്‍ നമ്മെ നോവിക്കുകയും ജീവിതത്തോട് അരോജകത തോന്നുന്നവരുമാക്കുന്നു... മനുഷ്യമനസ്സുകളെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്... ഒരു നബിവചനം ശ്രദ്ധിക്കൂ.."നിങ്ങളുടെ ശരീരത്തില്‍ ഒരു ഭാഗം നന്നായാല്‍ എല്ലാം നന്നായി; അത് മോശമായാല്‍ എല്ലാം മോശമായി ; അതാണ് അത്രേ ഹൃദയം ".എത്ര ശരിയാണ് ആ വചനങ്ങള്‍?? ..ഏതു വായനക്കാരനും എഴുത്തുകാരനെക്കുറിച്ചു ഓര്‍ത്തു പുച്ച്ചത്തോടെ ഒന്നു മന്ദഹസിക്കുന്ന അനേകായിരം കൃതികളില്‍ ഒന്നാണിതെന്ന ഉത്തമബോധ്യം എനിക്കുള്ളത് കൊണ്ട് തന്നെ ഇവിടെ...