നേർരേഖ..!
"ഹൌ.., എന്താ ഇപ്പൊ ഓന്റെ ആ പോക്കും പത്രാസും. പണ്ടിതിലേ തേരാ പാര നടന്നിരുന്ന ചെക്കനാ..", തൻ്റെ മുൻപിലൂടെ പോയ ആ വലിയ വെള്ളനിറത്തിലുള്ള കാർ നോക്കി ചായക്കടയിലിരുന്ന് മൂസാക്ക പറയുന്നത് കേട്ടാണ് മൻസൂർ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് തിരിഞ്ഞ് അതാരാണെന്ന് നോക്കിയത്. " ഹയ്, അത് ഞമ്മളെ മജീദാക്കന്റെ ബെൻസ് അല്ലേ, ഇങ്ങളാ മനുഷ്യനെപ്പറ്റി വേണ്ടാത്ത ബർത്താനം പറയണ്ട മൂസാക്ക.. പണ്ട് ഒരു ഗതീം ഇല്ലാണ്ട്, ജീവിക്കാൻ ബുദ്ധിമുട്ടീട്ടു കടലും കടന്നു പോയി നല്ലോണം കഷ്ടപ്പെട്ടു നയിച്ച് തന്നെയാ മൂപ്പരീ കാണുന്ന നിലയിലെത്തിയത്. ഇങ്ങള് അന്നുമിന്നും ഈ പീടികക്കോലായിൽ ചായേം കുടിച്ചു ബീഡീം വലിച്ചിരിക്കൽ തന്നല്ലേ..? ഒന്നുമില്ലേലും ഇങ്ങളെ തൊണക്കാരൻ മുഹമ്മദാക്കാന്റെ മോൻ അല്ലേ മൂപ്പര്.. അത് വിചാരിച്ചേലും ഇങ്ങക്കാ തൊള്ള ഒന്ന് പൂട്ടി വെച്ചൂടെ..? അല്ലേലും എല്ലാ നാട്ടിലും മനുഷ്യന്മാരുടെ പച്ചയിറച്ചി തിന്നാനായിട്ടു മാത്രം ഇങ്ങനെ ആരേലും ഉണ്ടാവും.." ഇത്രേം പറഞ്ഞിട്ട് താൻ കുടിച്ച ചായ ഗ്ലാസ് അല്പം ശക്തിയിൽ മേശമേൽ വെച്ച് മൻസൂർ പുറത്തേക്കിറങ്ങി പോയി. തൻ്റെ ഒരൊറ്റ ഡയലോഗിന് ഈ ചെക്കൻ ഇത്രേം തൊള്ള തുറക്കുമെന്ന് മൂസാക്ക സ്...