Posts

Showing posts from July, 2020

നിസ്വാർത്ഥത

ഒരാൾക്ക് ഒരു വിത്ത് കിട്ടുന്നു.. ഒന്നല്ല, ഒന്നിലേറെ വിത്തുകളെ പല കാലങ്ങളിലായി ലഭിക്കുന്നു.അതിൽ ഒരു വിത്തിനെ മാത്രം മറ്റേതിനേക്കാളും സ്നേഹിച്ചു, സംരക്ഷിച്ചു.അതിനങ്ങനെ പ്രത്യേകിച്ചൊരു കാരണം ഒന്നുമുണ്ടായിരുന്നില്ല.സാഹചര്യമോ അല്ലെങ്കിൽ ആ വിത്തിൻറെ ഭാഗ്യമോ ആയിരുന്നിരിക്കണം. ആ വിത്തിനു എല്ലാ സംരക്ഷണവും അനുകൂലഘടകങ്ങളും ചേർത്ത് അതിനെ പരിപോഷിപ്പിച്ചു. വളർച്ചയുടെ എല്ലാ ഘട്ടത്തിലും അതിനു വേണ്ടതും വേണ്ടതിലേറെയും നൽകി.ആ വിത്ത് തളിർക്കുന്നതും ചെടിയാകുന്നതും മരമാവുന്നതുമൊക്കെ കൺകുളിർക്കെ കണ്ടു ആസ്വദിച്ചു സായൂജ്യമടഞ്ഞു.ഒരിക്കൽ പോലും ആ മരത്തിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിച്ചില്ല.                                                      വളർച്ചയുടെ പല ഘട്ടങ്ങളിലായി കരിഞ്ഞു പോകാനും വെട്ടിമാറ്റപ്പെടാനും വളർച്ച മുരടിക്കാനുമൊക്കെ സാധ്യതയുണ്ടായിരുന്ന താൻ നിലനിന്നത് പകരം വെക്കാനാവാത്ത സംരക്ഷണവും സ്നേഹവും കൊണ്ടാണെന്നു മരവും തിരിച്ചറിഞ്ഞിരുന്നു. തൻ്റെ രക്ഷിതാവിനു പകരമായി ഒ...