നീ എവിടെയാണ് ?
https://www.asianetnews.com/magazine/nee-evideyaanu-syed-hisham-sakhaf എല്ലാ കുട്ടികളെയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ വേഗം വളരാനുള്ള വെമ്പൽ ആയിരുന്നു എനിക്കും. അതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യാറുമുണ്ടായിരുന്നു. 11 വയസ്സിൽ തന്നെ കൈനറ്റിക് ഹോണ്ട ഓടിക്കുക, കൂട്ടുകാരോടൊന്നിച്ചു വീട്ടിൽ അറിയാതെ സിനിമ തിയേറ്ററിൽ പോവുക. ഞങ്ങളുടെ നാട് ആയ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് വരെ ഒറ്റയ്ക്ക് ബസ്സിൽ പോവുക എന്നിവയൊക്കെയായിരുന്നു , വലിയ കുട്ടി ആയെന്നു വരുത്തി തീർക്കാനുള്ള കടമ്പകൾ. അങ്ങനെയിരിക്കെ ഞാൻ പുതിയൊരു ടാസ്ക് കണ്ടെത്തി. ഉമ്മാന്റെ വീട് ആയ തലശ്ശേരി വരെ തനിച്ചു ബസ്സിൽ പോയി വരിക എന്നതായിരുന്നു അത്. കോഴിക്കോടേക്ക് പോവുന്നതിന്റെ ഇരട്ടി ദൂരവും സമയവും ഉണ്ട്. പിന്നെ ആ യാത്ര കഴിഞ്ഞാൽ സ്കൂളിൽ പോയി വീമ്പു പറയുന്നതൊക്കെ കണക്കു കൂട്ടി ഒരു ഞായറാഴ്ച ഞാൻ പോകാൻ വേണ്ടി എന്തോ ഒരു നിസ്സാരകാരണം കണ്ടെത്തി. പൊതുവെ കണിശക്കാരിയായ വലിയുമ്മ ഒറ്റയടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഉമ്മാന്റെ ശുപാർശയിൽ സംഗതി പാസ്സാക്കിയെടുത്തു. പോകുന്നത് ഉമ്മാന്റെ ബന്ധുക്കളുടെ അടുത്തേക്ക് ആയതു കൊണ്ടായിരിക്കണം ഉമ്മ വല്ലാതെ പി...