വീണ്ടും ചില ജൽപനങ്ങൾ ....!
ഹൃദയത്തിന്റെ അന്തരാളത്തിൽ മഞ്ഞുമൂടി നിദ്രയിലാണ്ടു കിടക്കുന്ന പ്രണയത്തെ തട്ടിയുണർത്തുന്ന ഒരു മാസ്മരികത , എന്നും മണിരത്നത്തിന്റെ ചിത്രങ്ങൾക്കുണ്ടായിട്ടുണ്ട്. കാലമേറെ കഴിയുമ്പോഴും പുതുതലമുറയൊക്കെയും പഴഞ്ചന്മാരായിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ഊതിക്കാച്ചിയ പൊന്നു പോലെ കൂടുതൽ വിളങ്ങുന്നത് നയനങ്ങളെയും ചിത്തത്തെയും ഒരു പോലെ കുളിരണിയിക്കുന്ന ഒന്നാണ് . ഒരു നൂറു സൃഷ്ടികൾക്കു വഴി വെക്കുകയും ഒരായിരം സൃഷ്ടികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു കലാസൃഷ്ടിയെ മഹത്വവരിക്കുന്നതിൽ അതിശയോക്തി ഇല്ലെന്നു മാത്രമല്ല,അത് ചെയ്യാതിരിക്കുമ്പോഴുള്ള മനസ്സിന്റെ പതർച്ച അസഹിഷ്ണുതയുളവാക്കുന്നത് തന്നെയാണ് .കലാസൃഷ്ടികളുടെ ആസ്വാദനത്തിന്റെ പൂർണത അത് മുഴുവനായും ആസ്വദിച്ചാലേ ഉണ്ടാവാറുള്ളൂ.എങ്കിലും ചില വ്യത്യസ്ത സൃഷ്ടികൾ ഇത്തരം നിയമ നിബന്ധനകൾക്ക് അതീതമായി മികച്ചു നിൽക്കുന്നുവെന്നത് അവയുടെ മേന്മ വിളിച്ചോതുന്ന ഒന്ന് തന്നെയാണെന്നതു നിസ്സംശയം പറയാനാകും . ഇഷ്ടമുള്ള ഒരു മധുരവിഭവം അത് തീരരുതെന്ന പ്രാർത്ഥനയോടെ ന...