പ്രണയം ...!
"ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ഈ അസുലഭ മുഹൂർത്തം ...! "- അന്നും ഇന്നും എന്നും വാക്കുകൾ കൊണ്ട് എന്നിൽ ഒരായിരം സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഒരു പൂരത്തിന്റെ വെടിക്കെട്ടിലെ വർണ്ണ വിസ്മയങ്ങൾ വിരിയിച്ച എൻ്റെ പ്രിയ കഥാകാരൻ ബേപ്പൂർ സുൽത്താൻ മലയാളികൾക്ക് നൽകിയ ഏറ്റവും സുന്ദര വാക്യങ്ങൾ ആണ് മുകളിൽ കോറിയിട്ടിരിക്കുന്നതു . ചില കലാസൃഷ്ടികൾ അങ്ങനെയാണ്... ! ഒരു പുരാതന സുന്ദര ശിലാശില്പം പോലെ അത് മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകും . നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ അവ ഒരു ശീതശയനത്തിൽ ആയിരിക്കും. അവ പുറത്തേക്കു വരാൻ നീലച്ചടയനും മധുവും തന്നെ വേണമെന്നില്ല. വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായാൽ മതി. ഹൃദയസ്പന്ദനത്തിന്റെ അളവ് കൂട്ടുന്ന നല്ലതോ ചീത്തയോ ആയ ഏതൊരു സാഹചര്യത്തിനും അനുഭവത്തിനും ഇത്തരം വാക്കുകളെ പുറത്തേക്കു കൊണ്ട് വരാൻ ആവും. ഇനി കഷ്ടകാലത്തിനു അങ്ങനെ വന്നാൽ പിന്നെ അത് മനസ്സിൽ കിടന്നു ശസ്ത്രക്രിയക്ക് വിധേയമാകും. കീറിമുറിക്കലുകളും തുന്നിക്കൂട്ടലുകളും ഒരുപാട് കഴിയുമ്പോൾ പിന്നെ അതൊരു ആലേപനത്തിനു വേണ്ടി കൊതിക്കും . ഹാ..., അല്ലെങ്കിലും സങ്കടവും വിരഹവും ഒന്നും...