മരണം..!
ചിലർ മരിക്കുമ്പോൾ അവരുടെ കൂടെ മറ്റു ചിലരും കൂടെ മരിച്ചു പോവുന്നുണ്ട്.ആ കൂടെ മരിച്ചു പോവുന്നവരുടെ ചിന്തകളോ ഓർമകളോ ശരീരമോ മരിക്കുന്നില്ല. പക്ഷെ, അവരുടെ മനസ്സും സന്തോഷങ്ങളും പ്രതീക്ഷകളും പുഞ്ചിരിയും മരിച്ചു പോവുന്നു. മുന്നോട്ടുള്ള ജീവിതത്തിലെ ശൂന്യത പതിയെ, അവരെ ജീവിതത്തിനോടുള്ള വിരക്തിയോടൊപ്പം മരണത്തിനോടുള്ള ഒരു ആസക്തിയിലേക്കെത്തിക്കുന്നു. അതൊരിക്കലും ആത്മഹത്യാപ്രവണത അല്ല. തൻറെ പ്രിയപ്പെട്ടൊരാളെ മാടി വിളിച്ചത് പോലെ തന്നെയും വിളിച്ചേക്കുമെന്നൊരു കൊതി ആണ്. അല്ലെങ്കിലും നാം ജീവിതം ഏറെ ആഘോഷിക്കുമ്പോൾ ,ആ ആഘോഷങ്ങളേക്കാൾ അത് പങ്കു വെക്കപ്പെടുന്ന ആളിൻറെ സാന്നിധ്യം ആണ് നമ്മുടെ സന്തോഷങ്ങളുടെ മാറ്റ് കൂട്ടുന്നത്. ആ സാന്നിധ്യം ഇല്ലാതാവുമ്പോൾ എത്ര വലിയ ആഘോഷങ്ങളും നിരർത്ഥകവും നോവുമായി മാറും. ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ എന്റെ ജീവിതത്തിലെ ആ ആള് ആരാണെന്നുള്ള ചിന്തയുടെ കൂടെ ആ ആളില്ലാതാവുന്നതു ഒരു നിമിഷാർദ്ധത്തിലേക്ക് സങ്കല്പിക്കുമ്പോൾ ഉള്ളിലുണ്ടാവുന്ന ആ പിടച്ചിലും നോവിന്റെ ആഴവുമില്ലേ, അതിന്റെ നൂറിരട്ടി ആവും അത് സംഭവിക്കുമ്പോൾ ഉണ്ടായേക്കുക. നമുക്ക...