ചില കോവിൽക്കണ്ടി ഓർമ്മകൾ...
https://koyilandynews.com/pravasiyude-koyilandy-episode-3-written-by-sayyid-hisham-sakhaf/ സ്വന്തം നാട്, മറ്റേതൊരു നാടും പോലെ വെറുമൊരു ഭൂപ്രകൃതി അല്ലെന്നും അതൊരു വികാരവും അനുഭൂതിയുമാണെന്നു തിരിച്ചറിയാൻ പലപ്പോഴും ആ നാട് വിട്ടു മറ്റൊരിടത്തു ജീവിക്കണം. അങ്ങനെ, കൊയിലാണ്ടിയെ ഓർമ്മകളിൽ അയവിറക്കിയും സ്വപ്നങ്ങളിൽ തലോടിയും ദുബായ് ജീവിതം ആരംഭിച്ചിട്ട് 8 വർഷത്തോളമായി.നാടിനെക്കുറിച്ചുള്ളതോ നാട്ടിൽ നടക്കുന്നതോ ആയ തീരെച്ചെറിയ വാർത്തകൾ പോലും പ്രവാസികൾക്ക് നൽകുന്ന സന്തോഷവും ഉണർവും ചെറുതല്ല. ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്, കുട്ടിക്കാലത്തെ ഓർമ്മകൾ തന്നെയായിരിക്കുമല്ലോ.ചെറുപ്പം മുതലേ വീട് കൊയിലാണ്ടി നഗരത്തിൽ തന്നെയായതിനാൽ ടൗണും അതിനോടനുബന്ധിച്ച സ്ഥലങ്ങളും തന്നെയാണ് ഓർമ്മകളിൽ ഏറെയും. കുട്ടിക്കാലത്തെ ഏറെ നിറമുള്ളൊരോർമയാണ് ബപ്പൻകാട് ചന്ത. ഞങ്ങൾ അയൽപക്കത്തുള്ള കുട്ടികളും മുതിർന്നവരുമെല്ലാം ഒരുമിച്ചു നടന്നു പോയി മെയിൻ റോഡിൽ നിന്നും റെയിൽവേ ഗേറ്റ് വരെ ഓരോ സ്റ്റാളും കയറിയിറങ്ങും.നിരവധി കളിപ്പാട്ടങ്ങൾ വാങ്ങി,ആകാശത്തൊട്ടിലിൽ കയറി,പൊരിയും ഹൽവയും തിന്നു ജീവിതത്തിലെ ഏറ്റവും മനോ...